ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറിന്റെ ബാനറിൽ നൂഹ് ബീമാപ്പള്ളി ഒരുക്കിയ” രാക്കിളിപ്പാട്ട്-3″ എന്ന സൗത്ത് ഇന്ത്യൻ മ്യൂസിക്കൽ നൈറ്റ് വെള്ളിയാഴ്ച ഇന്ത്യൻ കോൺസുലേറ്റിലും ശനിയാഴ്ച ബാഗ്ദാദിയ ലുലു ഹൈപ്പർ മാർക്കറ്റിലുമായി അരങ്ങേറി. കൈരളി ടീവി പട്ടുറുമാൽ മ്യൂസിക് ഷോയിലെ വിജയിയും ഫ്ലവെർസ് ടീവി ടോപ് സിംഗർ ഫൈനലിസ്റ്റുമായ അസ്ന നിസാമിന്റെ മനോഹര ഗാനങ്ങൾ കൊണ്ട് പരിപാടി ശ്രദ്ധേയമായി.
വെള്ളിയാഴ്ച വൈകിട്ട് 8 മണിക്കാരംഭിച്ച പരിപാടി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി ഉദ്ഘാടനം ചെയ്തു.

ഹിന്ദിയും മലയാളവും തമിഴുമായി അനവധി ഗാനങ്ങൾ ആലപിച്ചു കൊണ്ട് അസ്ന സദസ്സിന്റെ ശ്രദ്ധയാകർഷിച്ചു. സിനി ആർട്ടിസ്റ്റായ ലൈല സി പി യും പരിപാടിയുടെ ഭാഗമായി. കോൺസുലേറ്റ് അങ്കണത്തിൽ രെജിസ്ട്രേഷനിലൂടെ പരിമിതമായ പ്രേക്ഷകരെയാണ് അനുവദിച്ചിരുന്നത്.അതിനാൽ കോൺസുലേറ്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി ലുലു ഹൈപ്പർമാർക്കറ്റിന്റെ ബാഗ്ദാദിയ ശാഖയിൽ അതെ ഗായകരെ വെച്ച് മറ്റൊരു പരിപാടി കൂടി സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയായ മുജീബ് റഹ്മാൻ നേതൃത്വം നൽകുന്ന റീഗൽ ഗോൾഡാണ് പരിപാടികൾക്ക് പ്രയോജകരായത്.

പ്രേക്ഷകർ ആവശ്യപ്പെട്ട ഗാനങ്ങളും പട്ടുറുമാലിൽ വിജയത്തിലേക്ക് നയിച്ച ഗാനങ്ങളും കൊണ്ട് സദസ്സിനെ കയ്യിലെടുക്കാൻ അസ്നക്കായി. സോഫിയ സുനിൽ അഷ്റഫ് വലിയോറ, റാഫി ആലുവ, രമ്യ ബ്രൂസ്,ഹസ്സൻ കൊണ്ടോട്ടി,ഹരിഷ്മ, ബീഗം ഖദീജ, വിവേക് ജി പിള്ള, സലീന ബ്രൂസ്, സത്യൻ പി നായർ,ഗഫൂർ തൃപ്പനച്ചി തുടങ്ങിയവരൊപ്പം നൂഹ് ബീമാപ്പള്ളിയും പാട്ടുകൾ പാടി സദസ്സിനെ രസിപ്പിച്ചു. ജിദ്ദയിലെ പ്രമുഖ നൃത്താധ്യാപികയായ ഫൈസ ഗഫൂർ അണിയിച്ചൊരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും രണ്ടിടത്തും ഉജ്ജ്വലപ്രകടനം കാഴ്ച വെച്ചു.
പ്രമുഖ സംഘാടകനായ നവാസ് ബീമാപ്പള്ളിയും ഹസ്സൻ കൊണ്ടോട്ടിയും കാജാ മൊഹിയുദീനും നൂഹ് ബീമാപ്പള്ളിയോടൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി. നിസാർ കരുനാഗപ്പള്ളി, ഷാജി കൊല്ലം, ജ്യോതി ബാബുകുമാർ, സബീനാ റാഫി എന്നിവർ സദസ്സിനെ നിയന്ത്രിച്ചു.
അഷ്റഫ് വലിയോറയുടെ വി ലൈവ് ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്തു. സുവിജ സത്യനും ഫാസിൽ ഓച്ചിറയും അവതാരകരായി. രണ്ടാം ദിവസത്തെ പരിപാടിയിലും വൻജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ജിദ്ദയിലെ പ്രമുഖരായ സംഘടനാപ്രവർത്തകർ പരിപാടികളിൽ അതിഥികളായി. റീഗൽ മുജീബ്, അബ്ദുൽ സലീം, ഫബിത ഉനൈസ്, സലീല ബ്രൂസ്,വാസു ഹംദാൻ, അഷ്റഫ് കുന്നത്ത്,മുജീബ്റഹ്മാൻ,കിയാ നാസർ തുടങ്ങിയവരെ വേദിയിൽ ആദരിച്ചു.
