റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് (ഡിസിഎം) ആയി ബഷീര്‍ അഹമ്മദ് ചുമതലയേറ്റു. 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. വിദേശകാര്യ മന്ത്രാലയത്തിലും വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും സേവനം അനുഷ്ഠിച്ചിരുന്നു. ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി പദവിയില്‍ നിന്നാണ് റിയാദിലെത്തുന്നത്.
വിദേശകാര്യ മന്ത്രാലയത്തിലെ യുഎന്‍ പൊളിറ്റിക്കല്‍ ഡിവിഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
![]()
