റിയാദ്/ തൃശൂർ: സംസ്ഥാനത്ത് ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും നേരെ വർദ്ധിച്ചുവരുന്ന തെരുവ് അക്രമങ്ങളിലും ക്രമസമാധാന തകർച്ചയിലും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ ഭയപ്പെടുന്ന ഫാഷിസ്റ്റ് മനോഭാവക്കാരാണ് തെരുവിൽ അഴിഞ്ഞാടുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഭരണഘടനാ പദവിയിലുള്ളവർക്ക് നേരെ ബിജെപിയും യുവമോർച്ചയും നടത്തുന്ന ആക്രമണങ്ങൾക്ക് ഡിവൈഎഫ്ഐ പിന്തുണ നൽകുന്നത് പ്രതിഷേധാർഹമാണ്.
കണ്ണൂരിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് അക്രമം അഴിച്ചുവിട്ട മുഴുവൻ ക്രിമിനലുകളെയും അതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനക്കാരെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇത്തരം അക്രമികളെ നിലയ്ക്കുനിർത്താൻ സിപിഎം തയ്യാറാവണമെന്നും ഒഐസിസി ആവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനങ്ങളെയും മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
![]()
