റിയാദ് : പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്ന മുഖ്യമന്ത്രിയുടെ അടിവരയിട്ട പറച്ചിൽ വിശ്വസിക്കരുതെന്ന് ഒ ഐ സി സി റിയാദ് വേങ്ങര മണ്ഡലം കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.
സമരവുമായി രംഗത്ത് വരുന്നവരെ തന്ത്രപൂർവ്വം തടയാനുള്ള ശ്രമവും, കൂടെ പടിവാതിൽക്കലെത്തി നിൽക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന്റെ വോട്ട് ഉറപ്പിക്കലുമാണ് ഈ അടിവര ലക്ഷ്യമാക്കുന്നത്. അതിനപ്പുറം ഒരു ആത്മാർത്ഥതയും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല.
ഉണ്ടെങ്കിൽ സി എ എ ക്കെതിരെ സമരം ചെയ്തവർക്കെതിരെ എങ്ങിനെ കേസുണ്ടണ്ടായി, ഇനി കേസ് നിയമപാലകരുടെ വീഴ്ക്കയാണെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് നാളിതു വരെ പിൻവലിച്ചില്ല. ഈ യാഥാർഥ്യങ്ങളെല്ലാം മൂന്നുലിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രയുടെ അടിവര വിശ്വസിക്കേണ്ടത് എന്ന ചോദ്യങ്ങൾ ഉത്തരമില്ലാതെ പൊതുസമൂഹത്തിലുണ്ട്.
നിയമപോരാട്ടവും ജനാതിപത്യ രീതിയിലുള്ള സമരവുമല്ലാതെ നിയമം റദ്ദ് ചെയ്യാൻ മറ്റ് വഴികളില്ല.
അടിവര വിശ്വസിസിച്ചിരുന്നാൽ ന്യൂനപക്ഷം ചതിയിൽ പെടുമെന്നും കേരളം മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കപ്പെടുമെന്നും കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.
![]()
