റിയാദ് : റിയാദ് കസവ് കലാവേദി ലുഹ ഓഡിറ്റോറിയത്തിൽ ഗായകർക്കായി സംഘടിപ്പിച്ച പഠന ശിബിരം പങ്കെടുത്തവർക്ക് ഏറെ പുതുമയും പ്രയോജനപ്രദവുമായി. മാപ്പിള കലകളെ കുറിച്ചു ഏറെ ആഴത്തിൽ പഠിക്കാനുണ്ടെന്നും,പാട്ടുകളുടെ പശ്ചാത്തലങ്ങളെ ആസ്പദമാക്കിഉള്ള വരികളെ ഉൾക്കൊണ്ട് തന്മയത്തോടെ അവതരിപ്പിക്കാൻ പറ്റുന്നവരാണ് യഥാർത്ഥ ഗായകരെന്നു പഠന ശിബിരം നയിച്ച നൂർഷ വയനാട് പറഞ്ഞു. ആദ്യ സെഷനിൽ സലിം ചാലിയം ഇശലുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

മനാഫ് മണ്ണുര് സെഷൻ നിയന്ത്രിച്ചു. ബഷീർ കോട്ടയം, നൂറുദ്ധീൻ വൈകം, ഷറഫു മാതാപുഴ,അനാമിക സുരേഷ്, ഫിദ ഫാത്തിമ,കുഞ്ഞഹമ്മദ് റീജെൻസി എന്നിവർ ആശംസകൾ നേർന്നു. ദിൽഷാദ് കൊല്ലം നന്ദി പ്രകാശിപ്പിച്ചു, ഇഷാൻ, ഇശൽ ഫാത്തിമ എന്നിവർ ഗാനങ്ങൾ ആലപിച്ചു.മാപ്പിള പാട്ടുകളുമായി ബന്ധപ്പെട്ട പഠന ശിബിരങ്ങൾ ഭാവിയിലും തുടരുമെന്ന് കസവ് റിയാദ് ഭാരവാഹികൾ അറിയിച്ചു.

![]()
