ജിദ്ദ : ജിദ്ദ നവോദയ മുപ്പതാമത് കേന്ദ്രസമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഷിബു തിരുവനന്തപുരം അവതരിപ്പിച്ച പാനൽ സമ്മേളനം അംഗീകരിച്ചു.
കിസ്മത് മമ്പാട് (പ്രസിഡന്റ്), ശ്രീകുമാർ മാവേലിക്കര (ജനറൽ സെക്രട്ടറി), ഷിബു തിരുവനന്തപുരം (മുഖ്യ രക്ഷാധികാരി), സി എം അബ്ദുൽ റഹ്മാൻ (ട്രഷറർ) എന്നിവർ അടക്കമുള്ള എഴുപത്തിയഞ്ച്അംഗ പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. എ എ റഹിം എം പി സമ്മേളനം ഉത്ഘാടനം ചെയ്തു. അബ്ദുല്ല മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കിസ്മത് മമ്പാട്, ഇഖ്ബാൽ, അനുപമ ബിജുരാജ് എന്നവരടങ്ങുന്ന പ്രസീഡിയം ആണ് സമ്മേളനം നിയന്ത്രിച്ചത്.
74 യൂണിറ്റ് സമ്മേളനങ്ങളും 12 ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് പുതിയ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നത്.
![]()
