തിരുവനന്തപുരം: സിനിമ- സീരിയൽ താരം രഞ്ജുഷ മേനോൻ (35) തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടെലിവിഷൻ അവതാരകയായി എത്തിയ രഞ്ജുഷ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
‘സ്ത്രീ’ എന്ന പരമ്പരയിലൂടെയാണ് രഞ്ജുഷ പ്രേക്ഷക ഹൃദയം കീഴടക്കിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച് 12, തലപ്പാവ്, വാധ്യാർ തുടങ്ങി നിരവധി സിനിമകളിലും ഇരുപതിലേറെ സീരിയലുകളിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
![]()
