തിരുവനന്തപുരം: സമാധാന അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നു സർവ്വകക്ഷി യോഗം. കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത അടിയന്തിര സർവ്വകക്ഷി യോഗം ഏകകണ്ഠ പ്രമേയവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ എന്ന് സർവ്വകക്ഷി യോഗം വിലയിരുത്തി. കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് യോഗം വിലയിരുത്തി. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുന്നോട്ടു പോകുമെന്നും യോഗം തീരുമാനിച്ചു.
![]()
