കൊച്ചി : കുന്നത്തുനാട് മണ്ഡലത്തിലെ എം എൽ എ പി വി ശ്രീനിജനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു.
സിനിമ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് കൊച്ചിയിലെ ഓഫിസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സിനിമ നിർമ്മാതാവിന്റെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റൈഡിന് ശേഷമാണു എം എൽ എ ക്ക് നോട്ടീസ് നൽകിയത്.
നിർമ്മാതാവിൽ നിന്ന് താൻ 2015 ൽ 60 ലക്ഷം രൂപ താൻ വായ്പയായി വാങ്ങിയെന്നും അത് 2022 ൽ തിരിച്ചു നൽകിയെന്നും വിശദീകരിച്ചതായി ഓഫിസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![]()
