തിരുവനന്തപുരം : മോന്സന് മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച്. മുന്‍ ഐജി ലക്ഷ്മണനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും കേസിലെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയത്.
മോന്സന് മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു നാളെ ഹാജരാകില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്. കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആദ്യ സ്റ്റേറ്റ്മെന്റില്‍ പരാതിക്കാര്‍ തനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കണ്ണിന്റെ ചികിത്സക്കാണ് മോന്‍സന്റെ വീട്ടില്‍ പോയത്. മോണ്‍സനൊപ്പം ഫോട്ടോ എടുത്തവര്ക്കെതിരേയെല്ലാം കേസെടുക്കാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നതെന്നും സുധാകരന്.
എന്നാൽ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കേസുമായി ഒരു ബന്ധവുമില്ലെന്ന് മോന്സന് മാവുങ്കല്‍ പറഞ്ഞു . മുഖ്യമന്ത്രിയുടെ പിഎസിനുവരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാല്‍ ഡിജിപിവരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റിനു നല്‍കിയിട്ടുണ്ടെന്നും മോന്സന് പറഞ്ഞു.
![]()
