തിരുവനന്തപുരം: തലസ്ഥാനത്ത് എസ് എഫ് ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മെദ് ഖാനെ കരിങ്കൊടി കാണിച്ചു. രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയും വാഹന വ്യൂഹം വേഗത കുറച്ചപ്പോള്‍ ഗവര്‍ണറുടെ കാറില്‍ ഇടിക്കുകായും ചെയ്തത്. അപ്പോൾ തന്നെ വാഹനം നിർത്തി ഗവർണ്ണർ അവിടെ കൂടിയ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം.
തനിക്കെതിരെ മുഖ്യമന്ത്രി തന്നെ ഗൂഢാലോചന നടത്തുകയാണെന്നും തലസ്ഥാനത്ത് ഗുണ്ടകളെ റോഡിലിറക്കി തനിക്കെതിരെ അപായ ഭീഷണി ഉയര്‍ത്തുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പോലീസിനെതിരെയും സംസ്ഥാന ഭരണകൂടത്തിനെതിരെയും ഭരണത്തലവന് കൂടിയായ ഗവര്‍ണര്‍ ആഞ്ഞടിച്ചു. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ പ്രതിഷേധം. ഗവർണർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.
![]()
