കുവൈത്ത്: കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.മണ്ഡലം കമ്മിറ്റി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. റഊഫ് മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച യോഗം നാഷനൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ടി.വി. ലത്തീഫ് കൊല്ലം (പ്രസി), അനുഷാദ് തിക്കോടി (ജന. സെക്ര), മജീദ് നന്തി (ട്രഷ), ഇസ്മായിൽ സൺഷൈൻ, നിയാസ് കൊയിലാണ്ടി, കെ.കെ. അബ്ദുൽ കരീം പൂക്കാട്, ശരീഖ് നന്തി (വൈ. പ്രസി), ഹനീഫ കടലൂർ, നവാസ് കോട്ടക്കൽ, ഗഫൂർ ഹസനസ്, ടി.ടി.ഫവാസ് (സെക്രറിമാരായും തിരഞ്ഞെടുത്തു.റിട്ടേണിങ് ഓഫീസർ ഫൈസൽ കടമേരി, നിരീക്ഷകൻ ഡോക്ടർ മുഹമ്മദലി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
![]()
