കോഴിക്കോട്:ഫലസ്തീൻ ഐക്യദാർഢ്യ റാലി കോഴിക്കോട്ട് തന്നെ നടത്തുമെന്ന് എം കെ രാഘവൻ എം പി അറിയിച്ചു.നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടത്തുമെന്നും തടയാൻ പറ്റുമെങ്കിൽ സർക്കാർ അത് ചെയ്യട്ടെന്നും അദ്ദേഹം പറഞ്ഞു.
റാലിക്ക് അനുമതി നൽകില്ലെന്നാണ് കലക്ടർ അറിയിച്ചത്. പക്ഷേ റാലി നടത്തുക തന്നെ ചെയ്യും.ഫലസ്തീൻ വിഷയമായതുകൊണ്ട് അതിൽനിന്ന് ഒരിഞ്ചു പോലും പിന്മാറാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല.വേദി ആവശ്യപ്പെട്ടപ്പോള്‍ ജില്ലാഭരണകൂടം ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാന്‍ ചെന്നപ്പോളാണ് കടപ്പുറത്ത് വേദി അനുവദിക്കാന്‍ കഴിയില്ലെന്നനിലപാട് അറിയിച്ചത്. ഇത് തീര്‍ത്തും രാഷ്ട്രീയപരമാണ്. പലസ്തീന് പരിപാടി നടത്തുന്നില്ലായെന്ന് വിമര്‍ശിക്കുന്ന സി.പി.എം ഇപ്പോൾ വേദി അനുവദിക്കാത്തത് അവരുടെ ഇരട്ടത്താപ്പിന് ഉള്ള ഏറ്റവും പുതിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.നവകേരള സദസ്സിന് വേദിയൊരുക്കാനാണ് കോൺഗ്രസിന്റെ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.നവംബർ 23 നു അമ്പതിനായിരം കൊണ്ഗ്രെസ്സ് പ്രവർത്തകരുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയാണ് കെ പി സി സി നടത്താൻ നിശ്ചയിച്ചിരിക്കുന്നത് .
![]()
