ജിദ്ദ:സാമ്പത്തിക ചെലവ് വഹിക്കാൻ ശേഷിയില്ലാത്തതിനാൽ ചിരകാലമായി ഉംറ ആഗ്രഹം മനസ്സിലടക്കി കഴിഞ നൂറു പേർക്ക് പുണ്യഭൂമിയിലെത്തി ഉംറ നിർവ്വഹിക്കാൻ അവസരഎം ഒരുക്കി കെ എം സി സി..മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി ആരംഭിച്ച ‘ഇഹ്തിഫാൽ 2023’ വാർഷിക കാമ്പയിൻ സ്നേഹ സമ്മാനം ഉംറ പദ്ധതിയിൻ കീഴിൽ 100 തീർഥാടകർ മക്കയിലെത്തി.ഈമാസം എട്ടിനാണ് കരിപ്പൂർ ഹജ്ജ് ഹൗസിൽ യാത്രയയപ്പ് ഈമാസം എട്ടിനാണ് കരിപ്പൂർ ഹജ്ജ് ഹൗസിൽ യാത്രയയപ്പ് സംഗമത്തിൽ പെങ്കടുത്തശേഷം അവർ പുറപ്പെട്ടത്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും വിവിധ കെ.എം.സി.സി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ ശിപാർശചെയ്ത സാമൂഹിക പ്രവർത്തകർ,വിധവകൾ അടക്കമുള്ളവരെയാണ് ഉംറക്കായി കൊണ്ടുവന്നിരിക്കുന്നത്.ഈ മാസം 17 ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആസ്ഥാനമായ ദമ്മാമിൽ സംഘടിപ്പിക്കുന്ന സ്വീകരണ സംഗമത്തിൽ അവരെ പങ്കെടുപ്പിക്കും.മടങ്ങുേമ്പാൾ ഓരോരുത്തർക്കും 15 കിലോ വീതം വിവിധ സാധനങൽ സ്നേഹസമ്മാനമായി നൽകും.
![]()
