മനാമ:പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം ചെയ്തു മാതൃകയായ വിദ്യാർത്ഥിനി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.ബഹ്റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശി പി. ആർ. മനേഷ് കുമാറിന്റെയും തുഷാര മനേഷിന്റെയും മകളായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ തമന്ന മനേഷ് ആണ് തലമുടി ധനം ചെയ്തത്.മാതൃ സഹോദരൻ അരുൺ സി ബാബു, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. പി. വി. ചെറിയാൻ,ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർക്കൊപ്പം ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയാണ് തമന്ന മനേഷ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾറഹ്മാൻ ഫക്രുവിന് മുറിച്ചെടുത്ത തലമുടി കൈമാറിയത്.മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ കാൻസർ കെയർ ഗ്രൂപ്പിന്റെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
![]()
