സൗദി അറേബ്യ: ഹജ്ജിന് തുടക്കം കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന മുഴുവൻ ഹാജിമ്മാരും മിനയെ ലക്ഷ്യമാക്കി നീങ്ങി. 20 ലക്ഷത്തിൽ പരം ഹാജിമ്മാരാണ് ഇത്തവണ ഹജ്ജിന് എത്തിയിട്ടുള്ളത്. ഞായറാഴ്ച രാത്രി മുതൽ ഹാജിമാർ മിനയെ ലക്ഷ്യമാക്കി നീങ്ങിതുടങ്ങി.
ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾക്കുള്ള മുന്നൊരുക്കത്തിനായാണ് മിനയിൽ ഹാജിമാർ തങ്ങുന്നത്. തിങ്കളാഴ്ച മിനയിൽ തങ്ങിയ ശേഷം ചൊവ്വാഴ്ച ഹാജിമാർ അറഫയിൽ സമ്മേളിക്കും. അറഫയാണ് ഹജ്ജിന്റെ ആത്മാവ്. അറഫ ദിനത്തിൽ പങ്കെടുത്ത ശേഷം മുഴുവൻ ഹാജിമ്മാരും മുസ്ദലിഫയിൽ രാപ്പാർക്കും. ശേഷം മൂന്ന് ദിവസം മിനയിൽ തങ്ങുന്ന ഹാജിമ്മാർ ഹജ്ജ് കർമ്മങ്ങൾ പൂർത്തികരിച്ച് മക്കയിലേക്ക് മടങ്ങും.
![]()
