സൗദി അറേബ്യാ: ഇത്തവണത്തെ അറഫാ പ്രസംഗം 20 ഓളം ഭാഷകളിൽ കേൾക്കാനാകും. അറഫാ പ്രസംഗം നടക്കുന്ന പ്രസിദ്ധമായ നമിറ പള്ളിയിലെ പ്രസംഗമാണ് 20 ലോക ഭാഷകളിൽ കേൾക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ‘മനാറത് അൽ ഹറമൈൻ പ്ലാറ്റ്ഫോം’ അധികാരികൾ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ട് വിശ്വാസികൾക്ക് അറഫാ പ്രസംഗം കേൾക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും 30 കോടിയിലേറെ ആളുകൾക്ക് അറഫയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് 20 ലോക ഭാഷകളിൽ പ്രസംഗം തർജമ ചെയ്യുന്നതെന്നും ഇരു ഹറാം കാര്യാലയ മേധാവി ഡോ: അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു.
![]()
