മാഹിയിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടനവധി വിദ്യാർത്ഥികൾ പുതുച്ചേരിയിൽ പഠനത്തിനായും, അത് പോലെ ജീപ്മർ മെഡിക്കൽ കോളജ് ആവശ്യങ്ങൾക്കൊക്കെ ആയി നിരവധി പേർ പുതുച്ചേരിയെ ആശ്രയിക്കുന്നുണ്ട് . പി ആർ ടി സി യുടെ ബസും, ട്രെയിനും മാത്രം ആണ് ഇവർക്ക് ഏക ആശ്രയം, 600 ലധികം കിലോമീറ്റർ ബസ്, ട്രെയിൻ യാത്രക്ക് 15 മണിക്കൂറിലധികം വേണം പുതുച്ചേരിയിൽ എത്തുവാൻ. മാഹിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം വെറും 26 കിലോ മീറ്റർ മാത്രം ആണ്. ആയതിനാൽ കണ്ണൂർ പുതുച്ചേരി വിമാന സർവീസ് കണ്ണൂർ എയർപോർട്ടിൽ നിന്നും ആരംഭിക്കുവാൻ
കണ്ണൂർ ഇന്റെർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ എം പി സലീം പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ കൈലാസനാതൻ മാഹി എം എൽ എ രമേശ് പരമ്പത് മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എം ഡി സി. ദിനേശ് കുമാർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
നിലവിൽ, ഈ രണ്ട് പ്രധാന പ്രാദേശിക കേന്ദ്രങ്ങൾക്കിടയിൽ നേരിട്ടുള്ള വ്യോമയാന കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ യാത്രക്കാർക്ക് കാര്യമായ അസൗകര്യം ഉണ്ടാകുന്നു. ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രവും സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മികവിന്റെ കേന്ദ്രവുമായ പുതുച്ചേരി , വടക്കൻ കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ നിന്നും കണ്ണൂരിൽ നിന്നും പരിസര ജില്ലകളിൽ നിന്നും വരുന്ന യാത്രക്കാരിൽ നിന്ന് സ്ഥിരമായ ആവശ്യം നേരിടുന്നു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവിക്കായി ഈ സംഘടന വിവിധ എം പി മാർക്കും വ്യോമയാന മന്ത്രിക്കും കേന്ദ്ര പാര്‍ലമെന്ററി ചെയർമാൻ വിജയ് സായ് റെഡ്ഢിക്കും നിവേദനങ്ങൾ സമര്പിച്ചതടക്കം ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പോയിന്റ് ഓഫ് കാൾ ലഭിച്ചാൽ ഇപ്പോൾ കേവലം ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസ്സും കൂടാതെ വിദേശ വിമാനങ്ങൾക്കും സർവീസ് ആരംഭിക്കാൻ ആവും അതോടെ കണ്ണൂരിന്റെ വിനോദ,
വികസന, സാമ്പത്തിക രംഗങ്ങളിൽ ഏറെ വളര്‍ച്ച ഉണ്ടാകുമെന്ന് സലീം അഭിപ്രായപ്പെട്ടു.
![]()
