ദോഹ :കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ജനുവരി 25ന് നടന്ന മിസ്സിസ് കേരള മത്സരത്തിൽ ഖത്തറിലെ പ്രവാസിയും കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ തുഷാര നായർ സെക്കന്റ് റണ്ണർ ആപ്പ് ജേതാവായി.വിവിധ രാജ്യങ്ങളിൽ നിന്നും നാൽപ്പതോളം മലയാളി മത്സരാർത്ഥികൾ പങ്കെടുത്തത്തിൽ നിന്നാണ് തുഷാരക്ക് ഈ അവാർഡ് ലഭിച്ചത്.കൂടാതെ ഫോട്ടോജെനിക് 2025 അവാർഡും നേടാൻ കഴിഞ്ഞതിൽ സന്തോഷത്തിലാണ് ഈ കാഞ്ഞങ്ങാട് സ്വദേശിനി.
വനംവകുപ്പു മന്ത്രി എ കെ ശശിധരൻ ഉത്ഘാടനം നടത്തിയ ഷോ സംവിധാനം ചെയ്ത ഷോ സംവിധനം ചെയ്തത് സിനിമ താരം ഇടവേള ബാബു ആണ്. ഈ ഷോയോടൊപ്പം ” ഫ്രീഡം നൈറ്റ്” എന്ന സംഗീത നിശയിൽ ഫ്യൂഷൻ താരം വേദ മിത്രയും ഇന്റർനാഷണൽ ഡിജെ ആയ ഖത്തർ ഫിഫയിലെ ഔദ്യോഗിക ഡി ജെ യുമായ സനയും കോഴിക്കോടിനെ ഹരം കൊള്ളിച്ചു.

വിജയികൾക്ക് സാമൂഹ്യ പ്രവർത്തകനായ ബോബി ചെമ്മണൂരും, സിനിമ താരം മുൻസിലയും കിരീടമണിയിച്ചു. ചടങ്ങിൽ എഫ് ഐ ഇവന്റസ് ചെയർമാൻ & പ്രൊഡ്യൂസർ രഞ്ജിത്ത് എംപി, സി ഇ ഒ & പ്രൊജക്റ്റ് മാനേജർ ഈസാ മുല്ലാല്ലി എന്നിവർ പങ്കെടുത്തു. പ്രശസ്ത കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസിന്റെ ശിക്ഷണത്തിലാണ് മത്സരാർത്ഥികൾ വേദിയിലെത്തിയത്.സുപ്രസിദ്ധ സിനിമ താരം റോഷൻ വിൻസൻ, നവമി, ഡോക്ടർ ശ്രീലക്ഷ്മി, നമ്രത പ്രകാശ്, ഡോക്ടർ പീജ, സിനിമതാരം സന്ദീപ് മേനോൻ, പ്രശസ്ത സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വി കെ സ് എന്നിവരാണ് വിധിനിർണയം നടത്തിയത്.
സ്കൂൾ കോളേജ് പഠനകാലത്ത് നൃത്തത്തിന് സംസ്ഥാന തലത്തിൽ മത്സരിച്ചു അവാർഡുകൾ നേടിയ തുഷാര റേഡിയോ മിറിച്ചി ഖത്തർ നടത്തിയ മിറിച്ചി മമ്മി പരിപാടിയിലെ ടൈറ്റിൽ വിന്നർ,റേഡിയോ സുനോ നടത്തിയ മലയാളി മങ്കയിൽ ബേസ്ഡ് വോയ്സ് അവാർഡും നേടിയിട്ടുണ്ട്.റേഡിയോ സുനോ ഗ്രൂമിങ് ടീമിന്റെ പിന്തുണയും നിർദ്ദേശങ്ങളുമാണ് മിസ്സിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായത്.
കഴിഞ്ഞ അഞ്ചു വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയിലെ സീനിയർ സോഫ്റ്റ്വെയർ എൻജിനിയറായി ജോലി നോക്കുമ്പോഴും കലാപരിപാടികളും മത്സരങ്ങളിലുമൊക്കെ സാന്നിധ്യത്തിലൂടെ നിറഞ്ഞു നിക്കുന്നുണ്ട് ഡോ ലോകേശൻ നായരുടെയും സുലതയുടെയും മകൾ.അമിത് ആണ് ഭർത്താവ്.ഗു എന്ന സിനിമയിലൂടെ അഭിനയ രംഗത് വന്ന ബാല താരം ആദ്യ ഏക മകൾ ആണ്.ബാംഗ്ലൂരിൽ വ്യവസായിയെ ഓജസ് ഏക സഹോദരനാണ്.

![]()
