ദുബായ് :സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. നൂറുകണക്കിന് ജീവനക്കാരെ നിയമിക്കുന്നതിനായി ദുബായിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. പൈലറ്റുമാർ, ക്യാബിൻ ക്രൂ, മെയിന്റനൻസ് വർക്ക്സ്, എൻജിനീയർമാർ, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിലാണ് ഒഴിവുകളുള്ളത്. ഈ വർഷം തന്നെ ദുബായ്ക്ക് പുറമേ പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2024 ന്റെ അവസാനത്തോടെ 300 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024 ന്റെ ആദ്യ പാദത്തിൽ ആദ്യ ഘട്ട ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പീറ്റർ ബെല്ല്യൂ പറഞ്ഞു. ഇതുവഴി ലോകോത്തര ടീമിനെ നിർമിക്കാനാണ് എയർ ലൈൻ ലക്ഷ്യമിടുന്നത്. റിയാദ് എയറിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചതിന് ശേഷം (മാർച്ച് 2023) 900,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 200-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 52 ശതമാനം സ്ത്രീകളാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പീറ്റർ ബെല്ല്യൂ കൂട്ടിച്ചേർത്തു
![]()
