റിയാദ്:മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയു ടെ പതിനെട്ടാമത് വാർഷികത്തോടനുബന്ധിച്ച് അപ്പോളോ ഡിമോറ ഓഡിറേറാറിയത്തിൽ വെച്ച് സംഘടിപ്പിച്ച ‘മൈത്രി കേരളീയം 2023’ ശ്രദ്ധേയമായി. മുഖ്യാതിഥിയായി എ.എം ആരിഫ് എം.പി പങ്കെടുത്ത പരിപാടി പ്രവാസി ഭാരതിയ പുരസ്ക്കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ ഒരുമയും ഐക്യവും മാതൃകാപരമാണെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കേരളം രൂപീകരിച്ച് 67 വർഷം പിന്നിട്ടു.എങ്കിലും ഇന്നും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്ക് പിന്തുണ നൽകുന്നത് പ്രവാസികൾ അയക്കുന്ന പണമാണ്. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിന് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസിന് ശ്രമം തുടരുമെന്നും എം പി പറഞ്ഞു.
കേരളത്തിന്റെ സംസ്കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്കാരം, ന്യത്ത ന്യത്യങ്ങൽ,ഗാന സന്ധ്യ കൂടാതെ അറബിക് മ്യൂസിക്ക് ബാന്റ് (ബുര്‍ഗ) എന്നിവയും അരങ്ങേറി.
പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടിയിൽ മൈത്രി അഡൈ്വസറി ബോർഡ് ചെയർമാനും പ്രോഗ്രാം കൺവീനറുമായ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസഗം നടത്തി.
റിയാദിലെ സാമൂഹിക സാംസ്കാരിക,വിദ്യാഭ്യാസ,ജീവകാരുണ്യ,വ്യാവസായിക,മാധ്യമ മേഖലകളിലെ പ്രമുഖരായ അബ്ദുള്ള വല്ലാഞ്ചിറ,സുരേഷ് കണ്ണപുരം,സുധീർ കുമ്മിൽ,മജീദ് ചിങ്ങോലി,നസ്റുദ്ധിൻ വി ജെ,ജോസഫ് അതിരുങ്കൽ,ഡോ: ജയചന്ദ്രൻ,മൈമൂന അബ്ബാസ്, സലിം മാഹി, അനിസാരി വടക്കുംതല,അബ്ദുൽ സലിം അർത്തിയിൽ,മുനീർഷ തണ്ടാശ്ശേരിൽൽ,സാബു കല്ലേലിഭാഗം,ഷൈജു പച്ച,ഉമ്മർ മുക്കം,ഫിറോസ് പോത്തന്‍കോട് എന്നിവർ ആശംസകൾ നേർന്നു.
എ എം ആരിഫ് എം പിക്ക് മൈത്രിയുടെ ആദരവ് പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് കൈമാറി.
മൈത്രി കേരളീയവുമായി സഹകരിച്ച വ്യാവസായിക പ്രമുഖരായ വിന്റർ ടൈ കമ്പനി ഡയറക്ടർ വര്‍ഗീസ് ജോസഫ്,ടെക്നോ മേക്ക് ഡയറക്ടർ ഹബീബ് അബൂബക്കർ, എം.കെ ഫുഡ്സ് ചെയർമാൻ സാലേ സിയാദ് അൽ ഒത്തെബി, ഫ്യൂച്ച ടെക് ഡയറക്ടർ അജേഷ് കുമർ,ലിയോ ടെക് ഡയറക്ടർ മുഹമ്മദ് കുഞ്ഞ് സിദ്ധീഖ് എന്നിവരെ എം.പി ആരിഫ് ഓർമ്മഫലകം നല്കി ആദരിച്ചു.
മൈത്രിയുടെ ആദ്യകാലം മുതൽ സുസ്ത്യറഹ്മായ സേവനങ്ങൽ നല്കിയ ഷാനവാസ് മുനമ്പത്ത്,അബ്ദുൽ മജീദ്,സക്കീർ ഷാലിമാർ, നസീർ ഹനീഫ്,നാസർ ലെയ്സ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മൈത്രി കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ആരിഫ് എം.പി മൈത്രി ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദിന് കൈമാറി.
മൈത്രി സുരക്ഷാ പദ്ധതി 2-ാം ഘട്ടം അപേക്ഷാ ഫോം ആരിഫ് എം.പി അനിൽ കരുനാഗപ്പള്ളിയുടെ സാന്നിധ്യത്തിൽ ലത്തിഫിന് കൈമാറി.
ചടങ്ങിൽ നിഖില സമീർ എഴുതിയ ‘ വൈദ്യേര്സ് മന്‍സിൽ ‘ എന്ന പുസ്തകത്തിന്റെ സൗദിതല പ്രകാശനം ഷിഹാബ് കൊട്ടുകാടിന് നല്കി എം.പി ആരിഫ് നിർവ്വഹിച്ചു.
കായംകുളം പ്രവാസി അസോസിയേഷൻ കൃപയുടെ ആദരവ് എം പി ക്ക് പ്രസിഡന്റ് ഷൈജു നമ്പലശേരിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ നൽകി
റിയാദിലുള്ള കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മയായി 2005 ൽ രൂപീകരിച്ച മൈത്രി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്നു കഴിഞ്ഞു. കരുനാഗപ്പള്ളി പ്രാദേശിക കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തങ്ങളൂടെ ഗുണഫലം, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകള്‍ക്കും ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും മൈത്രിയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമായിരിക്കുമെന്നും ഭാരവാഹികൽ പറഞ്ഞു
ഭൈമി സുബിൻ അവതാരകയായിരുന്നു. മൈത്രി ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
തുടർന്ന് ജലീൽ കൊച്ചിന്റെ നേത്യത്വത്തിൽ ആരംഭിച്ച ഗാനസന്ധ്യയിൽ അല്‍താഫ്, റഹീം, ലിനെററ് സ്കറിയ, നീതു,ഷബാന അന്‍ഷാദ്,ഫിദ ഫാത്തിമ,മുഹമ്മദ് ഹാഫിസ് എന്നിവർ ഗാനങ്ങൽ ആലപിച്ചു. നിദ ജയിഷ്,സെന്‍ഹ,ഹൈഫ എന്നിവരുടെ ന്യത്തന്യത്യങ്ങളും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.
കബീർ പാവുമ്പ,ഹുസൈൻ,ഹാഷിം,ഷാജഹാൻ,ഷംസുദ്ദീൻ, സുജീബ്, മുഹമ്മദ് ഷെഫീഖ്, റോബിൻ, മൻസൂർ, സജീർ സമദ് , റാഷിദ് ഷറഫ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നല്കി.
![]()
