ഗാസ: ദിവസങ്ങളായി ഹമാസ് ബന്ദിയാക്കി വെച്ചിരുന്ന യു.എസ്സുകാരായ മാതാവിനെയും മകളെയും വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ ഹമാസ് നേതൃത്വവുമായി നടത്തിയ മധ്യസ്ഥതയിലാണ് ഇവർക്ക് മോചനം ലഭിച്ചത്. മോചിപ്പിക്കപ്പെട്ട അമ്മയും മകളും സുരക്ഷിതരായി ഇസ്രയേലിന്റെ സൈനിക താവളത്തിൽ എത്തിയതായും റിപ്പോർട്ട്. ഇവർ ഖത്തറിന് നന്ദി പറഞ്ഞു. ഇവരുടെ മോചനത്തിന് മുൻകൈ എടുത്ത ഖത്തറിനെ അമേരിക്ക നന്ദി അറിയിച്ചു. ഹമാസ് ബന്ദിയാക്കിവെച്ചിരിക്കുന്ന മറ്റുള്ളവരുടെ മോചനം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച ശേഷമാകും നടക്കുകയെന്ന് ഹമാസിനെ ഉദ്ധരിച്ചു ചില ചാനലുകൾ റിപ്പോർട്ട് ചെയ്തു. ഖത്തറുമായിട്ടുള്ള ചില ധാരണകളുടെ അടിസ്ഥാനത്തിലാണ് ബന്ദികളെ വിട്ടയച്ചതെന്നും ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു. മോചിപ്പിക്കപ്പെട്ടവർ സുരക്ഷിതരും ആരോഗ്യവതികളുമാണെന്നും ഇസ്രായേൽ ചാനലും റിപ്പോർട്ട് ചെയ്തു.
![]()
