തെൽ അവീവ്: ഹമാസിന്റെ ആക്രമണത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയ ഇസ്രായേൽ ക്യാബിനറ്റ് മന്ത്രിയെ ആശുപത്രിയിൽ തടഞ്ഞു. രോഗികളും കൂട്ടിരിപ്പുകാരുമാണ് മന്ത്രിയെ തടഞ്ഞത്. ഹമാസുമായുള്ള പ്രശ്ന പരിഹാര ശ്രമങ്ങളിൽ ഇസ്രായേൽ ഭരണകൂടം പരാജയപ്പെട്ടതായും രോഗികൾ ആക്ഷേപിച്ചു. മന്ത്രിക്കു നേരെ കയർത്തടുത്ത രോഗികൾ ചില വസ്തുക്കൾ എടുത്തു എറിഞ്ഞതായും റിപ്പോർട്ടുണ്ട്.
പരിക്കുപറ്റിയവരെ സന്ദർശിക്കാനെത്തിയ മന്ത്രിക്ക് രാജ്യദ്രോഹി, വഞ്ചകൻ തുടങ്ങിയ അസഭ്യ വാക്കുകൾ കേൾക്കേണ്ടിവന്നതായി യെദിയോത് പത്രം റിപ്പോർട്ട് ചെയ്തു. ഒക്ടോബറിലെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നെതന്യാഹു ഭരണത്തിന്റെ പിടിപ്പുകേടാണ് എന്ന് ഇസ്രായേല്യർ പറയുന്നു. 1300 ഓളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
![]()
