റിയാദ് : കാരുണ്യവും സ്വാന്തന സ്പർശവുമായി ഒ ഐ സി സി സൗദി ഹഫർ അൽ ബത്തീൻ കമ്മറ്റി കരുനാഗപ്പള്ളി സ്വദേശിക്ക് ചികിത്സ സഹായം കൈമാറി.
കരുനാഗപ്പള്ളിയിൽവാടക വീട്ടിൽ താമസിക്കുന്ന ക്യാൻസർ രോഗിയായ അമ്മയും ട്യൂമർ രോഗിയായ ചെറുമകനും അടങ്ങുന്ന കുടുംബത്തിനാണു ചികിത്സക്കുള്ള സഹായം നൽകിയത്. കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ്, ഒ ഐ സി സി ഹഫർ അൽ ബത്തീൻ കമ്മറ്റി സെക്രട്ടറിയായ രതീഷ് ചിറക്കൽ ,പത്തനാപുരം ഗാന്ധിഭവൻ കോർഡിനേറ്റർ സിദ്ധിഖ് മംഗലശ്ശേരിഎന്നിവർ ചേർന്ന് ധനസഹായം കൈമാറി.പ്രവാസ കാരുണ്യ സ്പർശം നാടിനു വളരെ കരുതലും സഹായവുമാണെന്നും ഓ ഐ സി സി കാരുണ്യ പ്രവർത്തനങ്ങൾക് മുൻതൂക്കം നൽകുന്ന സംഘടനയാണെന്നും സി ആർ മഹേഷ് പറഞ്ഞു
![]()
