കോഴിക്കോട് :ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ കര്‍മ ശ്രേഷ്ഠ പുരസ്കാരത്തിന് നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് അര്‍ഹനായതായി പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരംവാര്ത്താ സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചെയര്മാന് എ കെ സൈനുദ്ദീന്‍, ഡയറക്ടര്‍ അബ്ദുല്ല വാവൂര്, വൈസ് ചെയര്മാന് എ എം അബൂബക്കര്‍, ജോയിന്റ് ഡയറക്ടര്‍ കെ ടി അമാനുല്ല സംബന്ധിച്ചു.അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
![]()
