ദോഹ: തൃശൂർ പാവറട്ടി സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മരുതയൂർ കാളാനി പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന അക്ബർ (42) ആണ് മരിച്ചത്
ഖത്തറിൽ ദീർഘകാലമായി ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: മറിയാത്തുമ്മ. ഭാര്യ: ജാസ്മിൻ. മക്കൾ: അഫറാസ്, അൻഫസ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
![]()
