തിരുവനന്തപുരം :നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഫീസടയ്ക്കുന്നത് ഒക്ടോബര്‍ മൂന്ന് മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി മാത്രമാക്കി. ഫീസിനത്തിൽ ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ല. ഡെബിറ്റ് / ക്രഡിറ്റ് കാർഡുകള്‍ മുഖേനയോ യു.പി.ഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ വഴിയോ ഫീസടയ്ക്കാവുന്നതാണെന്ന് സി.ഇ.ഒ കെ.ഹരികൃഷ്ണന് സമ്പൂതിരി അറിയിച്ചു.
ഒക്ടോബർ 3 മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.പ്രതിവർഷം ശരാശരി നാൽപതിനായിരം സർട്ടിഫിക്കറ്റുകൾ നോർക്ക വഴി അറ്റസ്റ്റ് ചെയ്ത് വരുന്നു. ജോലി, വിദേശ പഠനം, പി.ആർ മുതലായ ആവശ്യങ്ങൾക്കായി സാക്ഷ്യപ്പെടുത്തുന്ന വിദ്യാഭ്യാസ സർട്ടിഫികറ്റുകൾക്ക് പുറമെ, എക്സ്പീരിയൻസ്, വിവാഹം, ജനനം എന്നിവയുടെയും സർട്ടിഫിക്കറ്റുകളും നോർക്ക വഴി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ആവശ്യാനുസരണം സംസ്ഥാന സർക്കാർ, ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം, ഏത് രാജ്യത്തേക്കാണോ പോവുന്നത് ആ രാജ്യത്തെ സാക്ഷ്യപെടുത്തൽ എന്നിവയാണ്. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് അഭ്യന്തര മന്ത്രാലയവുമാണ്.
കൂടുതല്‍ വിവിരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
![]()
