ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി രൂപീകരിക്കുമെന്ന സൂചന നൽകി സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ആജ് തക്കിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ഡൽഹിയിലെ ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ അദ്ദേഹം കെജ്രിവാളിനെ പിന്തുണയ്ക്കുകയും ചെയ്തു.
ഇതോടൊപ്പം, ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹം ബിജെപിയെ വിമർശിക്കുകയും ചെയ്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്നും, പ്രചാരണത്തിന്റെ ചുമതല കൂടി ഏറ്റെടുക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ എന്തിനാണ് വെറുതെ ഇരിക്കുന്നതെന്നായിരുന്നു അഖിലേഷിന്റെ ചോദ്യം.
ഒഡീഷ അപകടത്തെക്കുറിച്ചും മുൻ മുഖ്യമന്ത്രി പ്രതികരിച്ചു. ട്രെയിനുകളിൽ നിരവധി ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കവചിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, അത് കവചല്ല, മറിച്ച് ബിജെപിയുടെ ചതിയും കാപട്യവുമാണെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
![]()
