കോട്ടയം :ചലച്ചിത്ര സംവിധായകൻ കെ.ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് അമളി പറ്റിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകാരന്റെ ക്ഷമ ചോദിയ്ക്കലിന് പിന്നാലെ മുൻ പൂഞ്ഞാർ നിയമസഭാ അംഗം പി സി ജോർജ്ജ് “ഞാനിവിടെ ജീവിച്ചിരുപ്പുണ്ടേ” എന്ന് പറഞ്ഞു മാധ്യമ പ്രവർത്തകരുടെ മുന്നിലേക്കും സാമൂഹിക മാധ്യമങ്ങളിലും വന്നു.കെ.ജി ജോര്‍ജിന്റെ നിര്യാണത്തില്‍ പ്രതികരണമെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘ ജോര്‍ജ് നല്ലൊരു പൊതുപ്രവർത്തകൻ ആയിരുന്നു.. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു… കഴിവും പ്രാപ്തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. സഹാതാപമുണ്ട്’ എന്നായിരുന്നു കെ.സുധാകരന്റെ പ്രതികരണം.കെ ജി ജോർജിന്റെ മരണ വാർത്ത മദ്ധ്യം പ്രവർത്തകർ അറിയിച്ചപ്പോൾ അത് പി സി ജോർജ്ജ് ആണെന്ന ധാരണയിൽ സുധാകരൻ ഇങ്ങനെ പറഞ്ഞത്.
സുധാകരന് അനുസ്മരിച്ചത് തന്നെ കുറിച്ചാണെങ്കില്‍ താന്‍ ജീവിച്ചിരുപ്പുണ്ടെന്നും അദ്ദേഹം ഇത് പറയുമ്പോള്‍ താന്‍ അരുവിത്തുറ പള്ളിയില്‍ കുര്‍ബാന കൂടുകയായിരുന്നുവെന്നാണ് പി.സി ജോര്‍ജ് പറഞ്ഞു
![]()
