മസ്ക്കറ്റ് :ഇനി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പാർക്കുകൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ മാലിന്യം നിക്ഷേപിക്കുന്നതിനാൽ പൊതുസ്ഥലങ്ങൾ മലിനമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
![]()
