കൊളമ്പോ : ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിനു പരാജയപെടുത്തികൊണ്ട് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 213 റൺസിന് ഓൾ ഔട്ട് ആയി എങ്കിലും ബൗളർമാരുടെ മികവിൽ ശ്രീലങ്കയെ 172 റൺസിൽ പുറത്താക്കി വിജയം പിടിച്ചെടുക്കുകയായിരുന്നു
10 ഓവറില്‍ 40 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദുനിത് വെല്ലാലഗെയും 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ചരിത് അസലങ്കയും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയില്‍ മികച്ച തുടക്കത്തില്‍നിന്നാണ് ഇന്ത്യ തകര്‍ന്നത്. 48 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍.
രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. 12-ാം ഓവറില്‍ ഗില്ലിനെ മടക്കി വെല്ലാലഗെ ഈ കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. പിന്നാലെ മൂന്ന് റണ്‍സുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന് വിരാട് കോലിയും
മടങ്ങി. തുടര്‍ന്ന് രോഹിത്തും വെല്ലാലഗെയുടെ മുന്നില്‍ വീണു. പിന്നാലെ ക്രീസില്‍ ഒന്നിച്ച ഇഷാന് കിഷന് – കെ.എല്‍ രാഹുല്‍ സഖ്യം നാലാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 44 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത രാഹുലിനെ മടക്കി വെല്ലാലഗെ ഈ കൂട്ടുകെട്ടും പൊളിച്ചു. താളംകണ്ടെത്താനാകാതെ വലഞ്ഞ കിഷന് 61 പന്തുകള്‍ നേരിട്ട് 33 റണ്‍സെടുത്ത് പുറത്തായി.
ഹാര്‍ദിക് പാണ്ഡ്യയ്ക്കും (5) വെല്ലാലഗെയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രവീന്ദ്ര ജഡേജ (4), ജസ്പ്രീത് ബുംറ (5), കുല്‍ദീപ് യാദവ് (0) പുറത്തായ മറ്റൊരു താരം. 26 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് സ്കോര്‍ 200 മടത്തിയത്. മുഹമ്മദ് സിറാജ് (5*) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് 25 റൺസ് എടുക്കുമ്പോളേക്കും 3 മുൻനിര ബാറ്റ്സ്മാൻർമാർ പുറത്തായി. ഇന്ത്യ ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 41 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും 42 റൺസ് നേടിയ യുവതാരം വെല്ലാലഗെയും മികച്ച പോരാട്ടം കാഴ്ച്ചവെച്ച് ഇന്ത്യയെ സമ്മർദ്ദത്തി
ലാക്കിയെങ്കിലും നിർണായക നിമിഷം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തി വിജയം സ്വന്തമാക്കി.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് സിറാജ്, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
![]()
