റിയാദ്: സൗദി അറേബിയയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശമായ അൽ ഉലയിൽ നിഗൂഢത നിറഞ്ഞ കേന്ദ്രം കണ്ടെത്തി.പുരാവസ്തു വകുപ്പാണ് ഇത് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.ചരിത്ര ശേഷിപ്പുകൾ തേടിയുള്ള ഒരു കൂട്ടം പുരാവസ്തു ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും സംഘമാണ് ഇവ കണ്ടെത്തിയത്.ഈ കേന്ദ്രത്തിനു പുരാതന ആരാധനാലയവുമായി ബന്ധമുണ്ടാകാമെന്നാണ് ഇവരുടെ നിഗമനം. കൂടാതെ ചതുര കള്ളികളുടെ ആകൃതിയിലുള്ള ചില കേന്ദ്ര അവശിഷ്ടങ്ങളും ഇവർ കണ്ടെത്തി. ഇവയുടെ ഉറവിടം,ചരിത്രം, കാലം തുടങ്ങിയവ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷക സംഘം. ഇതിനു മുൻപും അൽ ഉലയിലും പരിസര പ്രദേശമായ ഖൈബറിലും സമാന രീതിയിലുള്ള ഘടനകൾ കണ്ടെത്തിയിരുന്നു. സൗദിയിലെ അൽ ഉല എന്ന പ്രദേശം ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച പ്രദേശം കൂടിയാണ്.
![]()
