ദോഹ : കണ്ണൂർ ഇന്റർനാഷണൽ എയർപോർത്തിന്റെ സമഗ്ര വികസനത്തിനും കൂടുതൽസർവീസുകൾ നടത്തണമെന്നാവശ്യപെട്ടും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസ്സഞ്ചേഴ്സ് കൂട്ടായ്മയുടെ നിവേദനം ചെയർമാൻ എം പീ സലീം കേന്ദ്ര സർക്കാരിന്റെ പാർലിമെന്ററി സമിതി ചെയർമാൻ വിജയ് സായി റെഡ്ഢിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തി സമർപ്പിച്ചു.മലബാറിന്റെ വികസനവും, 3 ജില്ലക്കാരും 3 സംസ്ഥാനങ്ങളിലെ യാത്രക്കാർ ഉപയോഗിക്കുന്ന എയർപോർട്ടിന്റെ ദുരവസ്ഥയിൽ പ്രവാസികൾ അശ്ശങ്കയിലാണ്. കൂടുതൽ പ്രാദേശിക അന്തരാഷ്ട്ര സർവീസുകൾ എയർപോർട്ടിലേക്ക് വരണെമന്നും കാർഗോ സർവീസ് അടക്കം ഏർപ്പെടുത്തി വിദേശ വിമാനങ്ങൾ സർവീസ് നടത്തുവാൻ പോയിന്റ് ഓഫ് കാൾ പദവി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കെ.മുരളീധരൻ എം പി, എ എ റഹീം എം പി എന്നിവരും സമിതി സംഘത്തിൽ ഉണ്ടായിരുന്നു കണ്ണൂർ വിമാനത്താവളത്തിൻ്റെ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തിയറിയിച്ച പാർലമെൻ്ററി സമിതി കണ്ണൂർ വിമാനത്താവള മാതൃക പ്രശംസനീയമെന്ന് ചെയർമാൻ വി വിജയ് സായ് റെഡ്ഡി എം പി പറഞ്ഞു.വിദേശ വിമാനങ്ങൾക്ക് പോയിന്റ് ഓഫ് കാൾ പദവി ലഭിക്കാത്തതും പ്രാദേശിക സർവീസുകൾ കുറഞ്ഞതും കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട് ഇത് പരിഹരിച്ചു വിമാനത്താവളത്തെ ലാഭകരമാക്കാൻ ആവശ്യമായ നിർദേശങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ പറഞ്ഞു. കണ്ണൂരിന് പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്നും വിമാനത്താവളം സന്ദർശിച്ചതിന് ശേഷം സമിതി അംഗങ്ങൾ വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളത്തിന്റെ സൗകര്യങ്ങളിലും നടത്തിപ്പിലും പൂർണ്ണ തൃപ്തി അറിയിച്ചാണ് പാർലമെന്ററി സമിതി മടങ്ങിയത്. വിമാനത്താവളത്തിനകത്ത് ചേർന്ന യോഗത്തിൽ കിയാൽ അധികൃതരും വ്യോമയാന ടൂറിസം മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
![]()
