റിയാദ് : ഇന്ത്യ മഹാരാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റാനുള്ള ശ്രമം ആർ എസ് എസ് അജണ്ടയാണന്നു മഞ്ചേശ്വരം നിയമസഭാ അംഗം എ കെ എം അശ്റഫ് റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.അജണ്ട മറച്ചു വെച്ച് കൊണ്ടുള്ള ഒരു പാര്ലമെന്റ് സമ്മേളനമാണ് നടക്കാൻ പോകുന്നത്.ഒറ്റ രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ് എന്ന ആശയം തന്നെ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചു വിടാനും പ്രതിപക്ഷ ഐക്യ മുന്നണിയായ “ഇന്ത്യ” സഖ്യത്തെ തകർക്കാൻ വേണ്ടിയുള്ളതാണ്.
റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ “പിരിസപ്പാട്” സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയതായിരുന്നു എം എൽ എ.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 40000 നടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയിൽ യു ഡി എഫ് രാഷ്ട്രീയം പറഞ്ഞു തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.മാത്യു കുഴൽനാടൻ ഉന്നയിച്ച വിഷയത്തിൽ മുസ്ലിം ലീഗ് നിയമസഭാ അംഗങ്ങളും നേതൃത്വവും അദ്ദേഹത്തിന് ശക്തമായ പിന്തുണ നൽകി .
പിണറായി സർക്കാർ സർവ്വ മേഖലകളിലും പരാജയം തന്നയാണ്.സാധാരണക്കാരന് വീട് നിർമ്മിക്കാനുള്ള അനുമതിക്കുള്ള അപേക്ഷ ഫീസിന് വരെ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.ധനകാര്യ വകുപ്പ് മന്ത്രി തന്നെ കേരളത്തിന്റെ സാമ്പത്തിക അവസ്ഥ മോശമാണ് എന്ന് പറയുമ്പോൾ തന്നെയാണ് മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഭീമമായ തുക നൽകി ഹെലികോപ്ടർ വാടകക്ക് എടുക്കുന്നു.
തോമസ് ഐസക്കും സി പി എം സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരുടെ കെടുകാര്യസ്ഥതയെ ചൂണ്ടി കാണിച്ചെന്നു അദ്ദേഹം പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ എം എൽ എ ക്കൊപ്പം റിയാദ് മഞ്ചേശ്വരം മണ്ഡലം
പ്രസിഡണ്ട് കുഞ്ഞി സഫാമക്ക, ജനറൽ സെക്രട്ടറി ഇബ്രാഹിംമഞ്ചേശ്വരം
റിയാദ് കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി,
മണ്ഡലം ചെയർമാൻ ഖാദർ നാട്ടക്കൽ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി
ഷംസു പെരുമ്പട്ട എന്നിവർ പങ്കെടുത്തു.
![]()
