ദോഹ :കണ്ണൂർ എയർപോർട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങിയ വരുന്നതായി കണ്ണൂർ എയർപ്പോർട്ട് ഗ്ലോബൽ പാസ്സഞ്ചേഴ്സ് ചെയർമാൻ എം പീ സലീം പറഞ്ഞു.
കണ്ണൂർ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ ഇപ്പോഴത്തെ അനിശ്ചിതത്വം പരിഹരിക്കുവാനായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഏകോപിപ്പിച്ചു കൊണ്ട് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസ്സഞ്ചർസ് എന്ന പേരിൽ ഒരു വാട്സ് അപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഖത്തറിലെ സാമൂഹ്യ പ്രവർത്തകനും ദീർഘ കാല പ്രവാസിയും ആയ എം പി സലീമിന്റെ നേതൃത്വത്തിൽ 2023 ജൂൺ 5 നു ആണ് വാട്സ്ആപ് കൂട്ടായ്മ നിലവിൽ വന്നത്.
മണിക്കൂറുകൾക്കകം തന്നെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമായി മുൻ കേന്ദ്ര മന്ത്രി, മുൻ അംബാസഡർ, നോർക്ക ഭാരവാഹികൾ, ജന പ്രതിനിധികൾ, കേന്ദ്ര കേരള, കർണാടക, പോണ്ടിച്ചേരി സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന മൂവായിരത്തിലധികം അംഗങ്ങൾ മൂന്ന് ഗ്രൂപ്പുകളിലായി ചേരുകയുണ്ടായി.
2018 ഡിസംബർ 9 നു പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ പത്ത് മാസത്തിനകം പത്ത് ലക്ഷം പേര് യാത്ര ചെയ്യുകയും അൻപത് പ്രതിദിന സർവീസുകൾ ആഴ്ചയിൽ അറു പത്തി അഞ്ച് അന്താരാഷ്ട്ര സർവീസുകൾ എന്നിവ നടത്തുകയും ചെയ്തു. 2021 ഓഗസ്റ്റ് സെപ്തംബര് മാസങ്ങളിൽ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച കണ്ണൂർ എയർപോർട്ട് ഇന്ന് അവഗണനയുടെ വക്കിലാണ്. ഇത്രയധികം സൗകര്യവും, സാധ്യതകളും ഉള്ള കണ്ണൂർ വിമാനത്താവളത്തിൽ ചുരുക്കം ഇന്ത്യൻ വിമാനങ്ങൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്.
ഏകദേശം മൂവായിരം കോടി രൂപ ചിലവിൽ രണ്ടായിരത്തിലധികം ഏക്കർ ഭൂമിയിലാണ് കണ്ണൂർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. 2011 മുതൽ ഓഹരികൾ വാങ്ങിയ 64%, ഷെയർ ഉള്ള ആറായിരത്തോളം പ്രവാസികളുടെയും, സ്വകാര്യ വ്യക്തികളുടെയും ഓഹരിയും, 26% സർക്കാർ ഓഹരിയും, 10% ONGC യുടെ ആണെന്നും, കൂടാതെ തൊള്ളായിരം കോടി സർക്കാരിൽ നിന്ന് കടമെടുത്തിട്ടുണ്ടെന്നും സലിം പറഞ്ഞു, പുതിയ മാനേജിങ്ങ് ഡയറക്ടർ എയർപോർട്ട് ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നും പോയിന്റ് ഓഫ് കാൾ ഫെസിലിറ്റി ലഭ്യമാവുമെന്നും കാർഗോ സർവീസ് ഇവിടെ നിന്ന് ഉണ്ടാവുമെന്നും തുടക്കത്തിൽ 100 രൂപ ഉണ്ടായിരുന്ന ഷെയർ വാല്യൂ 140 ന്റെ മേലെ ആയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു , ഒരു മിനിമം നമ്പർ ഇല്ലാതെ എത്ര ഷെയർ വേണമെങ്കിലും ആർക്കും വാങ്ങാമെന്നും ഈ കൂട്ടായ്മയുടെ ഇപ്പോഴത്തെ ഇടപെടലുകളും, ആശങ്കകളും അവിടെ ചർച്ച വിധേയമാക്കി അവരെ കാര്യങ്ങൾ ‘ ധരിപ്പിച്ചു വിവരം അറിയിക്കുമെന്നും സമീപ ഭാവിയിൽ ശുഭ പ്രതീക്ഷ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ഡോക്ടർ എം പീ ഹസ്സൻ കുഞ്ഞിയുമായി ജൂൺ 17 നു എം പീ സലീമിന്റെ അധ്യക്ഷതയിൽ ദോഹയിൽ വച്ച് പ്രാഥമിക ചർച്ച നടന്നു. ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു, കണ്ണൂരിൽ പ്രസ് കോൺഫറൻസ് സങ്കടിപ്പിച്ചു, സന്തോഷ് കുമാർ എം പി യുമായി കൂടിക്കാഴ്ച നടത്തി, കണ്ണൂർ എയർപോർട്ട് ഡയറക്ടർ, സീനിയർ മാനേജർ അഡ്മിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി, മുൻ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ സി എം ഇബ്രാഹിമുമായി സംസാരിച്ചു, കേരള, കർണാടക, പോണ്ടിച്ചേരി മുഖ്യ മന്ത്രിമാർ, കേന്ദ്ര വ്യോമയാന മന്ത്രി, വിദേശ കാര്യ സഹ മന്ത്രി
മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ തയാറാക്കിയിട്ടുണ്ട് നിവേദനങ്ങൾ ഉടനെ സമർപ്പിക്കും. പ്രവാസികളെയും ഷെയർ ഹോൾഡേഴ്സിനെയൊക്കെ ഉൾപ്പെടുത്തി കൊണ്ട് ഒരു കർമ്മ സമിതി രൂപീകരിച്ചു, അതിൽ ജിസിസി യിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെയും ഉൾക്കൊള്ളിച്ചു, കേരള, കർണാടക, പോണ്ടിച്ചേരി, ഡൽഹി, എന്നിവിടങ്ങളിൽ നേരിട്ട് പോയി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ഇപ്പോൾ നില നിൽക്കുന്ന വിഷയവുമായി ബന്ധപെട്ടു സഹകരിക്കുവാനും യാതൊരു പരിമിതിയും നോക്കാതെ കർമ്മ പദത്തിലേക്ക് സന്നദ്ധരാവുവാൻ അദ്ദേഹംപ്രവാസികളോട് അഭ്യർത്ഥിച്ചു.
ഗ്ലോബൽ പാസ്സന്ജര്സ് ഗ്രൂപ് ആരംഭിച്ചതിന് ശേഷം ബന്ധപ്പെട്ടവരുടെ ഇടയിൽ നല്ലൊരു ചലനം സൃഷ്ടിക്കുവാനും പ്രവാസികളുടെ ആശങ്ക കേരള കേന്ദ്ര സർക്കാരുകളുടെ ഇടയിൽ ചർച്ച വിഷയമാക്കുവാനും ഒട്ടനവധി പ്രവാസി സംഘടനകൾ ഗ്രൂപുകളിൽ ചേർന്നിട്ടുണ്ടെന്നും കണ്ണൂർ ഐര്പോര്ട്ടുമായി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയത്തെ കൊണ്ട് വരുവാൻ സാധിച്ചതിലും അതിനൊരു നിമിത്തം ആകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് വരെയുള്ള പ്രവർത്തനത്തിലും 2023 ഒക്ടോബര് ആകുമ്പോഴേക്കും 6 പുതിയ സർവീസുകൾ വരുന്നതും, 2023 സെപ്തംബര് 7 നു പാർലിമെന്ററി സമിതി കണ്ണൂർ എയർപോർട്ട് സന്ദർശിക്കുന്നതിലും, ഗോവ മാതൃകയിൽ സർവീസ് നടത്തുവാൻ വിദേശ വിമാന കമ്പനികൾക്ക് കിയാൽ കത്തയച്ചതും നല്ലൊരു സൂചന ആണെന്നും ശുഭ പ്രതീക്ഷ ഉണ്ടെന്നും ഖത്തറിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ എം പീ സലിം പറഞ്ഞു.
![]()
