തിരുവനന്തപുരം : യുഎഇ-കൊച്ചി-ബേപ്പൂര്‍ കപ്പൽ സർവീസ് സാധ്യത പഠനത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.വിമാന കമ്പനികളുടെ നിയന്ത്രണമില്ലാത്ത നിരക്ക് വർധനവിൽ നിന്ന് പ്രവാസിക്ക് ആശ്വാസമേകാൻ ഉള്ള ബദൽ സംവിധാനമായി കെ ഷിപ്പിന്റെ സാധ്യതകൽ വളരെ വേഗം പഠിച്ചു റിപ്പോർട്ട് നല്കാൻ തുറമുഖ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്.
.10000 രൂപ നിരക്കിൽ 200 കിലോ ലഗേജുമായുള്ള മൂന്നു ദിവസത്തെ യാത്രയാണ് നിർദ്ദേശത്തിൽ ഉള്ളത്. യാഥാർഥ്യമായാൽ പ്രവാസിക്ക് കിട്ടുന്ന അവധിയിൽ 6 ദിവസം നഷ്ടമായാലും വിമാന കമ്പനികളുടെ പിഴിയലിൽ നിന്ന് ആശ്വാസം കിട്ടും.മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ യാത്രാക്കപ്പലിന്റെ സാദ്യത പഠന റിപ്പോർട് മുഖ്യമന്ത്രിക്ക് നൽകിയ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം.കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ യുഇയിലേക്ക് മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്രാക്കപ്പല്‍ എന്ന സ്വപ്നം പൂവണിയും.യാത്രാ കപ്പല്‍ ആരംഭിക്കാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ചിരുന്നു.പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 15 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചന.
![]()
