ദുബായ് : കേരളത്തെയും പ്രവാസി മലയാളികളെയും ചേർത്തു പിടിച്ചു ദുബായ് കിരീടാവകാശി.
മലയാളക്കരയുടെ പൊന്നോണത്തിനു പ്രവാസി മലയാളികൾക്കും കേരളത്തിനും ആശംസകൾ നേർന്നു കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മഖ്തൂം ഇൻസ്റ്റാഗ്രാമിൽ കേരളത്തനിമ വിളിച്ചോതുന്ന തരത്തിൽ വിഭവ സമൃദ്ധമായ സദ്യയുടെ ഫോട്ടോ പങ്കു വെച്ചു.മണിക്കൂറുകൾക്ക് അകം ആയിരക്കണക്കിന് ആളുകൾ പോസ്റ്റ് കാണുകയുണ്ടായി.ദുബായിലെ ലക്ഷ കണക്കിന് മലയാളികൾക്ക് അഭിമാനമായി മാറി ഈ പോസ്റ്റ് എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.ദുബായ് ഭരണാധികാരികൾ എല്ലാം കേരളത്തിന്റെ വിശേഷ ദിനങ്ങളിൽ ആശംസകൾ നേർന്നു രാജ്യത്തെ മലയാളികളെ അഭിനന്ദിക്കാറുള്ളതാണ്
![]()
