മലയാളികൾ ഇന്നോണം ആഘോഷിക്കുമ്പോൾ പ്രവാസലോകത്ത് നിന്നും രണ്ടു അതിഥികൾ ആഘോഷത്തിൽ പങ്കെടുക്കാൻ മലയാളക്കരയിൽ സന്തോഷത്തോടെയുണ്ട്, കേരളത്തിന്റെ പാക് മരുമകൻ മുഹമ്മദ് തൈമൂറും സൗദി ഗായകനും മലയാളികളുടെ പ്രിയപ്പെട്ട സൗദി ഗായകനായ ഹാഷിം അബ്ബാസും.

ഭാര്യ ശ്രീജയുടെ നാട്ടിലേക്ക് എത്തിയ സന്തോഷത്തിലാണ് കേരളത്തിന്റെ സ്വന്തം “പാക് മരുമകൻ“. രാജ്യത്തിർത്തികൽ പ്രണയത്തിനു മുന്നിൽ ഒന്നുമല്ലെന്ന് തെളിയിച്ച പാകിസ്ഥാൻ സ്വദേശി മുഹമ്മദ് തൈമൂറും മലയാളിയായ ശ്രീജയും അവരുടെ പ്രണയ വിവാഹത്തിലൂടെയും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും ഇതിനകം വാർത്ത ഇടങ്ങളിലും സൊഷ്യൽ മിഡിയകളിലും നിറഞ്ഞു നിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള അവരുടെ വലിയ ഒരു സ്വപ്നം കൂടി സാക്ഷത്കരിച്ചു. ഇന്ത്യ ഗവർമെന്റ് തൈമൂറിന് ഇന്ത്യയിലേക്ക് 60 ദിവസത്തേക്ക് സന്ദർശക വിസ അനുവദിച്ചപ്പോൾ. പ്രണയിനിക്കൊപ്പം ഓണമാഘോഷിക്കാൻ മുംബൈ വിമാനത്താവളത്തിലേക്ക് തൈമൂർ പറന്നിറങ്ങി. അവിടെ മുതൽ ഭാര്യ ശ്രീജയുടെ നാടായ പുതുപ്പള്ളി വരെ ദുബൈയിലെ തന്റെ സൗഹൃദ വലയം കേരളത്തിലെ വിവിധയിടങ്ങളിൽ കാത്തു നിന്ന് സ്നേഹ സ്വീകരണം നൽകിയാണ് കടത്തിവിട്ടത്.

കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജയെ തൈമൂർ ജോലി അന്വേഷിച്ചു ദുബായിൽ എത്തിയപ്പോൾ ആണ് പരിചയപെടുന്നത്. ശ്രീജ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ആയിരുന്നു ആദ്യ കണ്ടുമുട്ടൽ. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് വഴിമാറി. ശ്രീജ ഇതിനിടയിൽ യമനിലേക്ക് ജോലിയാവശ്യാര്ഥം പോയെങ്കിലും പ്രണയം സ്നേഹബന്ധം തുടർന്നു. യമനിൽ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ ശ്രീജ നാട്ടിലേക്ക് തിരികെ പോകുകയും അവിടെ നിന്ന് അജ്മാനിലേക്ക് എത്തുകയുമായിരുന്നു. രണ്ടു രാജ്യങ്ങളിലെയും നിയമവ്യവസ്ഥക്ക് ഉള്ളിൽ നിന്ന് അവരുടെ പ്രണയ സാക്ഷാത്ക്കാരം അങ്ങനെ അജ്മാനിൽ 2018 ഏപ്രിലിൽ വിവാഹം നടന്നു. തൈമൂറിന്റെ പിതാവിന്റെയും സഹോദരന്റെയും സാനിധ്യത്തിൽ ആയിരുന്നു വിവാഹം. മരണപെട്ട പിതാവിന്റെ ഓർമ്മക്കായി കേരളത്തിൽ പണിത വീടിനു താരിഖ് മനസിൽ എന്ന പേരും നൽകി. സ്വന്തം ഭവനത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് തൈമോർ ഇന്ന്. വശ്യ സുന്ദരമായ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു ഓണാഘോഷവും ഓണസദ്യയും ഒക്കെ ആസ്വദിച്ച് ശ്രീജയും തൈമൂറും കേരളത്തിലുണ്ട്. മലയാളം ചാനലുകൾ ഇതിനകം ഈ പ്രണയ ജോഡികളെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിച്ചു കഴിഞ്ഞു… തൈമൂറും ശ്രീജയും ചേർന്ന് ഓണാശംസകൾ നേർന്ന വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
മലയാളക്കരയുടെ ഹൃദയം കവർന്നു സൗദി ഗായകൻ

മലയാളിയാണോ സൗദിയാണോ ഹാഷിം അബ്ബാസ് എന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലായി കഴിഞ്ഞു ഈ സൗദി ഗായകൻ. കലാഭവൻ മണിയുടെ നാടൻ പാട്ടുകളുമായി മലയാളി മനസുകളിൽ വർഷങ്ങൾക്ക് മുൻപ് ഇടം പിടിച്ച ഹാഷിം ഇത്തവണ ഓണ പാട്ടുമായി കേരളത്തിൽ നിറഞ്ഞു നിക്കുന്നു. സൗദിയിലെ തന്റെ മലയാളി സുഹൃത്തുക്കളുമായി മലയാളകരയിൽ അതിരുകളില്ലാത്ത സ്നേഹം വാരിവിതറി പാട്ടും പാടി നടക്കുകയാണ് ഈ സൗദി പൗരൻ. പൂവിളി പൂവിളി എന്ന് തുടങ്ങുന്ന ഗാനം ഇതിനകം പ്രവാസലോകവും മലയാളികളും നെഞ്ചിലേറ്റിയ സന്തോഷത്തിലാണ്.

സുഹൃത്തുക്കളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ആയി കഴിഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റുകളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും കേരളത്തിലെ വിശേഷങ്ങൾ, സൗഹൃദങ്ങൾ, ഇഷ്ടവിഭവങ്ങൾ എല്ലാം പോസ്റ്റ് ചെയ്യുന്നു.മലയാള ചാനലുകൾ അദ്ദേഹത്തെ കുറിച്ച് സ്പെഷ്യൽ സ്റ്റോറികൾ തന്നെ ചെയ്തു കഴിഞ്ഞു

ഓണാഘോഷത്തിന്റെ തിരക്കിലാണ് ഹാഷിമും കൂട്ടുകാരും. കേരളീയ സംസ്കാരത്തെയും കേരളീയ വിഭവങ്ങളെയും സ്നേഹിക്കുന്ന ഹാഷിം മലയാളത്തിൽ നല്ലതു പോലെ പാടും.
തൊടികളിലും പറമ്പുകളിലും കായൽത്തീരങ്ങളിലുമൊക്കെ മലയാളി വേഷത്തിലും ഭാവത്തിലും ഒക്കെ ആയി നിറഞ്ഞു നീക്കുകയാണ് മലയാളത്തെ സ്നേഹിക്കുന്ന ഈ സൗദി പൗരൻ. കേരാളത്തിലെ ഒരു സെലിബ്രറ്റി ആയി തീർന്നപ്പോൾ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങൾ വരെ ഇദ്ദേഹത്തിന്റെ കേരള സന്ദർശന സമയത്തേക്ക് മാറ്റി വെച്ചവരും ഉണ്ട്. കേരള അതിർത്തി വിട്ടു തമിഴ്നാട്ടിൽ ഇപ്പോൾ അദ്ദേത്തിനു ഫാൻസ് അസോസിയേഷൻ വരെ രൂപം കൊണ്ടിട്ടുണ്ട്.
ഈയിടെ അവിടെ നടന്ന ഒരു വിവാഹത്തിന്റെ ഇൻവിറ്റേഷൻ കാർഡിൽ വധുവിനും വരനുമൊപ്പം ഹാഷിമിന്റെ ചിത്രവും സ്ഥാനം പിടിച്ചു.
![]()
