ലഖ്നൗ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തിട്ടും ചോദ്യം ചെയ്യാതെ പൊലീസ്. ദൃശ്യങ്ങൾ പുറത്ത് വന്നു മൂന്ന് ദിവസം കഴിഞ്ഞിട്ടുണ്ട്. ചോദ്യംചെയ്യൽ അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നട്ടില്ല.
സംഭവത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പിതാവ് പരാതി നൽകും മുൻപ് പൊലീസ് വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു
![]()
