കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണിയെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു.
രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന നെടുമ്പാശേരി-ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനം റൺവേയിലേക്കു നീങ്ങിയ ശെഷം വിമാനത്താവള അധികൃതർക്ക് അജ്ഞാത സന്ദേശം ലഭിച്ചത്.
ഇതേ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചു വരാൻ നിർദ്ദേശം കൊടുക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അജ്ഞാത സന്ദേശത്തെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
![]()
