ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി ‘പുഷ്പ’യിലെ പ്രകടനത്തിന് അല്ലു അർജുൻ തെരഞ്ഞെടുക്കപ്പെട്ടു.ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശം നേടി. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’യിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.മികച്ച ഫീച്ചർ ചിത്രമായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ആർ. മാധവൻസംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു.‘ദി കശ്മീർ ഫയൽസ്’ന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ലഭിച്ചു.
ഓസ്കാർ വേദിയിൽ തിളങ്ങിയ ആർആർആർ ദേശീയ പുരസ്കാര നേട്ടത്തിലും മുന്നിട്ടു നിന്നു.
ദേശീയ പുരസ്കാര നേട്ടത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ് മലയാള സിനിമ സ്വന്തമാക്കിയത്. .
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുന്നതും ഹോം ആണ്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീർ നേടി.മേപ്പടിയാന് എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹന് മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടി.നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ചിത്രമായി “കണ്ടിട്ടുണ്ട് “തിരഞ്ഞെടുക്കപ്പെട്ടു.
![]()
