ആലപ്പുഴ :കയർ സഹകരണ മേഖലയെ തകർക്കുകയും കയർ സംഘം തൊഴിലാളികളെയും ജീവനക്കാരെയും തിരുവോണത്തിന് പട്ടിണിക്കിടുന്ന വകുപ്പ് മന്ത്രി പി രാജീവിന്റെയും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെയും നടപടിയിൽ പ്രതിഷേധിച്ചും തൊഴിലാളികളുടെയും ജിവനക്കാരുടെയും കൂലിയും ബോണസും നല്കണമെന്നാവശ്യപെട്ടും കേരളത്തിലെ കയർ പ്രൊജക്ട് ഓഫീസ് കളുടെ മുന്നിൽ കയർ സൊസൈറ്റി പ്രസിഡൻ്റ അസോസിയേഷൻ തിരുവോണ നാളിൽ പട്ടിണിസമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.
കെട്ടികിടക്കുന്ന കയറിൽ നിന്നും ഭൂവസ്ത്രം നിർമ്മിച്ച് പഞ്ചായത്തുകൾക്ക് വിതരണം ചെയ്ത് സംഘങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടി കേന്ദ്ര ഗവൺമെൻ്റിൽ നിന്നും 356 കോടി രൂപ അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി വക മാറ്റി ചിലവാക്കിയിരിക്കുകയാണ്.
സ്വകാര്യ മേഖലയിൽ പൂർണ്ണമായി തൊഴിൽ നഷ്ടപ്പെടുകയും സൊസൈറ്റികളെ മാത്രം ആശ്രയിച്ച് കഴിയുന്ന തീരദേശ നിവാസികളായ കയർ തൊഴിലാളികളേയും ജീവനക്കാരയും വഞ്ചിക്കുന്ന പ്രവർത്തിയും പ്രസ്താവനകളുമാണ് വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നും നിരന്തരമായി അനുവർത്തിക്കുന്നത്. കയർ വില വെട്ടി കുറച്ചിട്ടും കയർ ഫെഡിൽ നിന്നും 2023 ഏപ്രിൽ മുതലുള്ള കയർ വില ലഭിക്കാനുള്ള സംഘങ്ങൽ നിരവധിയാണ് .അതിനാൽ സംഘങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ് . സമസ്ത മേഖലകളിൽ തിരുവോണം പ്രമാണിച്ച് സർക്കാർ ധനസഹായം അനുവദിച്ചതിൽ നിന്നും കയർ മേഖലയെ മാത്രം ഒഴിവാക്കി. കാല കാലങ്ങളിൽ കയർ തൊഴിലാളികൽക്കും ജീവനക്കാർക്കും ബോണസ് നല്കുന്നതിന് സംഘങ്ങൽക്ക് ലഭിച്ചിരുന്ന വാർഷിക വിറ്റുവരവ് വിഹിതം സർക്കാർ നാലിൽ ഒന്നായി വെട്ടി കുറിച്ചിരിക്കുന്നു. പ്രവർത്തന മൂലധനവും ജീവനക്കാരുടെ ശമ്പളത്തിന്റെ ഭാഗമായി നല്കി വന്നിരുന്ന മാനേജീരിയൽ ഗ്രാന്റും കയർ തൊഴിലാളികളുടെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും മുടക്കം കൂടാതെ നൽകാത്തതിനാൽ സംഘം ജീവനക്കാരുടെയും വിരമിച്ച കയർ തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി.
സംഘങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും അടങ്ങിയ നിവേധനം ചർച്ചയിലൂടെ പരിഹാരം കാണാതെ നിരസിക്കുകയും വാഗ്ദാനങ്ങളും പ്രസ്താവനകളും ലംഘിക്കുകയും ചെയ്യുന്ന വകുപ്പ് മന്ത്രിയുടെ പ്രവർത്തിയിൽ യോഗം പ്രതിഷേധിച്ചു .കായംകുളം കോൺഗ്രസ്സ് ഭവനിൽ കൂടിയ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ വേലൻ ഞ്ചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് വയലിൽ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു .വി ശശിധരൻ, തയ്യിൽ റെഷീദ് , ഡി ഉദയഭാനു,എൻ രാജു, ഒ എ ജബ്ബാർ, ശോഭ സുരേന്ദ്രൻ, ഹക്കിം വള്ളിത്തറ, മുനമ്പത്ത് ഷിഹാബ്, ഹെൻട്രി എന്നിവർ സംസാരിച്ചു.
![]()
