അജ്മാൻ : ഹലക്ക് തന്റെ കയ്യിലിരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ അല്പ സമയം എടുത്തിട്ടുണ്ടാവും.
കത്തിക്കരിഞ്ഞ ഫ്ലാറ്റിൽ തന്റെ ഭാവി ജീവിതത്തിലേക്കുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എല്ലാം നഷ്ടപ്പെട്ട വിഷമത്തിലായിരുന്നു അറബ് വംശജയായ ഹല എന്ന പെൺകുട്ടി.
അജ്മാൻ റാഷിദിയ ഏരിയയിലെ വൺ ടവറിലെ താമസക്കാരായിരുന്നു ഹലയും കുടുംബവും. ജൂൺ 27നുണ്ടായ തീപിടിത്തത്തിൽ ഹലയുടെ ബിരുദ സർട്ടിഫിക്കറ്റടക്കം എല്ലാം കത്തി നശിച്ചിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥന്മാർക്ക് ഇത് ബോദ്യപെടുകയും ചെയ്തിരുന്നു.ഹലയുടെ അവസ്ഥ മനസിലാക്കി അധികൃതർ പുതിയ ബിരുദ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയും അജ്മാൻ പോലീസ് ഇതൊന്നുമറിയിക്കാതെ ഹലയേയും കുടുംബത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു .സ്റ്റേഷനിൽ കുടുംബത്തെ അമ്പരപ്പിച്ചു കൊണ്ട് സർപ്രൈസ് ഗ്രാജ്വേഷൻ പാർട്ടിയൊരുക്കി ഹലക്ക് സർട്ടിഫിക്കറ്റ് കൈമാറി ഒപ്പം കുറച്ചു സമ്മാനങ്ങളും .ആഘോഷത്തിൽ അജ്മാൻ പൊലീസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷിയും പങ്കെടുത്തു.
ടവറിലെ പതിനാറാം നിലയിലെ താമസക്കാരായിരുന്നു ഈ കുടുംബം.പോലീസിനും അഗ്നിശമന സേനക്കും കുടുംബം നന്ദി പറഞ്ഞു സ്റ്റേഷൻ പടിയിറങ്ങി
![]()
