റിയാദ്: ഷിഫസനയ്യായിലെ തൊഴിലാളികളുടെ സംഘടനയായ ഷിഫാമലയാളി സമാജം പതിനാറാമത് വാർഷികവും,ഭാരവാഹി തിരഞ്ഞെടുപ്പും,ഓണസദ്യ യും ഓഗസ്റ് പതിനൊന്നാം തീയതി രാവിലെ 11മണിമുതൽ ഷിഫാ റിമാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും.കഴിഞ്ഞ 16വർഷമായി നടത്തിവരാറുള്ള കേരളോത്സവം ഈ വർഷം ഒഴിവാക്കി ആ തുക ജീവകാരുണ്യ ത്തിനായി വിനിയോഗിക്കുകയാണ് ഷിഫാമലയാളി സമാജം.പലപ്പോഴും ഓണം അവധി ദിവസമാകാത്തതിനാൽ ജോലിക്ക് പോകേണ്ടി വരുന്ന സാധാരണ തൊഴിലാളികളായ ആയിരത്തിൽ പരം ആളുകൾക്കാണ് വിപുലമായ സദ്യ ഒരുക്കി സ്നേഹത്തോടെ ഓണത്തെ വരവേൽക്കാനാണ് ഷിഫാമലയാളി സമാജം ആഗ്രഹിക്കുന്നതെന്നു സമാജം പ്രസിഡന്റ് സാബുപത്തടിയും കൺവീനർ അശോകൻ ചാത്തന്നൂരും അറിയിച്ചു
![]()
