ബഹ്റൈൻ :കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി ഭാഷാസമര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
“സുരക്ഷിത ബോധത്തിന്റെ ഏഴര പതിറ്റാണ്ട് ” എന്ന ബാനറിൽ നടത്തിയ പരിപാടി കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി സമ്മേളനം ഉത്ഘാടനം ചെയ്തു.
മലപ്പുറം ജില്ല പ്രസിഡന്റ് ഗഫൂർ അഞ്ചച്ചവടി അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യ അതിഥിയായിരുന്നു.
ആക്ടിങ് സെക്രട്ടറി റഫീഖ് തോട്ടക്കര, ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ,വി എച്ച് അബ്ദുള്ള, സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു.
പി.കെ. നവാസിന് ജില്ല ട്രഷറർ ഇക്ബാൽ താനൂർ കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
പരിപാടിയുടെ പ്രചാരണാർഥം ജില്ല വനിത വിങ് നടത്തിയ പ്രബന്ധരചനാമത്സര വിജയികളെ ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഓമാനൂർ പ്രഖ്യാപിച്ചു
![]()
