റിയാദ്: സൗദി അറേബ്യയിലെ റീട്ടെയിൽ വിപണിയിൽ ചരിത്രമെഴുതാൻ സിറ്റി ഫ്ളവറിന്റെ ‘ഫോർ മെഗാ ഡേയ്സ്’ (Four Mega Days) ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. സൗദിയിലെ വിവിധ ബ്രാഞ്ചുകളില്‍ ഉത്ഘാടന ചടങ്ങുകള്‍ നടന്നു. ബത്ത സിറ്റി ഫ്ലവര്‍ ഹൈപ്പെര്‍ മാര്‍കെറ്റില്‍ നടന്ന ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു. ജുബൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലും ഫെസ്റ്റിവലിന് തുടക്കം കുറിച്ച് ഉത്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
ബത്ത ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ ജയന് കൊടുങ്ങല്ലൂര്‍ ,വി ജെ നസ്രുദ്ധീന്, സാമുഹ്യ പ്രവര്‍ത്തകരായ റാഫി പാങ്ങോട്, റഷീദ് ദയ, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്റ്റോര്‍ മാനേജര്‍ അനസ് എന്നിവര്‍ പങ്കെടുത്തു, ജുബൈലില്‍ നടന്ന ചടങ്ങില്‍ സ്റ്റോര്‍ മാനേജര്‍ ഹനീഫ് കമ്പായതിൽ നേത്രുത്വം കൊടുത്തു ചടങ്ങ് മൊയ്തീൻ കുഞ്ഞി കുണ്ണി – സീനിയർ സ്റ്റാഫ്, സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ്, ജുബൈൽ ഉദ്ഘാടനം ചെയ്തു, ഓ ഐ സി പ്രതിനിധികളായ നജീബ്, അൻഷാദ്, സലാം ആലപ്പുഴ, സഈദ് അലവി കെ എം സി സി, ശിഹാബ് ഗൾഫ് മാധ്യമം , രാകേഷ് നൂപുരധ്വനി ആർട്സ് & ഡാൻസ് , ബൈജു, തോമസ് , ജുബൈൽ മലയാളം സമാജം, കിഷോർ സാറ്റ (തെലുങ്ക് സംഘടന) , സോണിയ WMF , സജിത് നവോദയ, സൈഫു, സാറ ടീച്ചര്‍, ശംസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹയിലില്‍ സ്റ്റോര്‍ മാനേജര്‍ മനോജ് നേത്രുത്വം കൊടുത്ത ചടങ്ങ് ഹബീബ് ക്ലിനിക് എം ഡി നിസം അലി പറക്കോട്ട് ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക ജീവകാരുണ്യ സാമുഹ്യരംഗത്തെ നിരവധി പേര് ചടങ്ങില്‍ പങ്കാളികളായി

സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന മേള, ഈ വർഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവമാണ്. നിലവില്‍ എല്ലാ ഷോറൂമുകളിലും വലിയ തിരക്കാണ് അനുഭവപെടുന്നത്
ഷോപ്പിംഗ് രംഗത്ത് ഇതുവരെ കാണാത്തത്ര വലിയ കിഴിവുകളാണ് ഉപഭോക്താക്കൾക്കായി സിറ്റി ഫ്ലവർ വാഗ്ദാനം ചെയ്യുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെ, ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സുവർണ്ണാ വസരമാണിത്. തങ്ങളെ പ്രതിസന്ധികളിലും നേട്ടങ്ങളിലും പിന്തുണയ്ക്കുന്ന സാധാരണക്കാരായ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കുള്ള പ്രത്യേക സമ്മാന മായാണ് കമ്പനി ഈ മെഗാ ഓഫർ ഒരുക്കിയിരിക്കുന്നത്.
വിലക്കുറവിന്റെ വിരുന്നൊരുക്കി എല്ലാ ഡിപ്പാർട്ട്മെന്റുകളും
സിറ്റി ഫ്ലവറിന്റെ മുഴുവൻ ഷോറൂമുകളിലും ഫെസ്റ്റിവലിന്റെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങള്‍ ആണ് നല്കി വരുന്നത്. ഏറ്റവും പുതിയ ട്രെൻഡിലുള്ള ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് എല്ലാ വിഭാഗങ്ങളിലും ഒരുക്കിയിട്ടുള്ളത് ഫാഷൻ & ലൈഫ്സ്റ്റൈൽ ഏറ്റവും പുതിയ വസ്ത്രങ്ങളും ഫാഷൻ ആഭരണങ്ങളും.ഇലക്ട്രോണിക്സ് & ഗാഡ്ജെറ്റുകൾ മികച്ച വിലയിൽ ആധുനിക ഉപകരണങ്ങൾ.വീട്ടുപകരണങ്ങൾ ഹൗസ് ഹോൾഡ്സ്, ഹോം കെയർ ഉൽപ്പന്നങ്ങൾ. സൗന്ദര്യവർദ്ധക വസ്തുക്കൾ ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ. ലഗേജുകൾ, വാച്ചുകൾ, സ്റ്റേഷനറി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ സ്റ്റോക്കുകൾ തീരുന്നതിന് മുൻപ് അടുത്തുള്ള സിറ്റി ഫ്ലവർ ഷോറൂമുകൾ സന്ദർശിച്ച് ഈ വലിയ ഷോപ്പിംഗ് മേളയുടെ ഭാഗമാകാനും വൻ വില ക്കുറവ് പ്രയോജനപ്പെടുത്താനും മാനേജ്മെന്റ് അഭ്യർത്ഥിച്ചു.
![]()
