തബൂക്ക്: 34 വര്‍ഷത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് തബൂക്കിനോട് വിടപറയുന്ന മാസ് രക്ഷാധികാരി സമിതിയംഗം ജോസ് സ്കറിയയ്ക്ക് (സ്കറിയ കെ. ആന്റണി) മാസിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി. തബൂക്ക് വി.എല്‍.എസ് അറീന റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് മാസിന്റെ ഉപഹാരം സമര്‍പ്പിച്ചു. മാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം സംഘടനയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും നിര്‍ണായക സാന്നിധ്യമായി ഇക്കാലമത്രയും നിലകൊണ്ടു. തബൂക്കില്‍ സംഘടന നടത്തിയിട്ടുള്ള കലാ-കായിക പരിപാടികളില്‍ നേതൃത്വം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു; മികച്ചൊരു സംഘാടകന്‍ കൂടിയാണ് ജോസ് സ്കറിയ.
യാത്രയയപ്പ് സമ്മേളനത്തില്‍ ബിനുമോന് ബേബി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ ഫൈസല്‍ നിലമേല്‍, റഹീം ഭരതന്നൂര്‍, ഉബൈസ് മുസ്തഫ, സജിത്ത് കെ.പി, സജിത ടീച്ചര്‍, അല്ലി രമേശ്, പ്രിന്‍സ് ഫ്രാന്‍സിസ്, സെന്‍സന്‍ കുര്യാക്കോസ്, ചന്ദ്രശേഖര കുറുപ്പ്, വിശ്വന് പാലക്കാട്, മനോജ് മമ്പാട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവീണ്‍ പുതിയാണ്ടി സ്വാഗതവും മാത്യു തോമസ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്പംതൊട്ടി സ്വദേശിയായ ജോസ് സ്കറിയ, യുണൈറ്റഡ് മോട്ടോര്‍സ് കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്.
![]()
