ജുബൈൽ : സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ( ഐ സി എഫ്) നാഷണൽ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സൗദിയുലുടെനീളം നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി ജുബൈൽ റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജുബൈൽ ബദർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് അൽ മന ജനറൽ ഹോസ്പിറ്റലാണ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. ഡോക്ടർമാരും ടെക്നിഷ്യന്മാരും മറ്റ് ജീവനക്കാരും അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി സന്നദ്ധ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും രക്തം ദാനം ചെയ്തു.
രക്തത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തുക, ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ പ്രവർത്തനത്തിൽ കൂടുതൽ പേരെ പങ്കാളികളാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സൗദി ദേശീയ ദിനത്തിന്റെ സന്ദേശമായ മാനവികതയും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന പരിപാടി ശ്രദ്ധേയമായി.

ഐ സി എഫ് ജുബൈൽ ഭാരവാഹികൾ ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച ജുബൈൽ ബദർ മെഡിക്കൽ സെന്റർ അധികൃതർക്കും, രക്തദാനം നടത്തിയ മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിച്ചു.
റീജിയണൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് സഖാഫി, റഫീഖ് മരാഞ്ചാട്ടി, ഉമർ സഖാഫി മൂർക്കനാട്, സൈനുദ്ദീൻ നഈമി, ഹൈദർ കുറ്റിപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
