റിപ്പോർട്ട് : എം സിറാജ്
റിയാദ്: കായിക മികവിനൊപ്പം സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) സംഘടിപ്പിച്ച 2026-ലെ ഇന്റർ യൂണിറ്റ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ദീദീസ് ബാഡ്മിന്റൺ ക്ലബ്ബിൽ ആവേശകരമായി നടന്നു. ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നീ രണ്ട് വിഭാഗങ്ങളിലായി 16 ടീമുകളെ പ്രതിനിധീകരിച്ച് 32 താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. റിയ പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി ഇസാക്കി, ട്രഷറർ മഹേഷ് മുരളീധരൻ എന്നിവർ ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ആർട്സ് ആൻഡ് കൾച്ചറൽ കോർഡിനേറ്റർ അരുൾ നടരാജന്റെ നേതൃത്വത്തിൽ മണികണ്ഠൻ എൻ, സിനിൽ സുഗുണൻ എന്നിവർ സംഘാടനത്തിനും ഏകോപനത്തിനും നേതൃത്വം നൽകി.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിവേക്, സന്ദീപ്, സുരാജ് വത്സല, മുത്തുകണ്ണൻ, പീറ്റർ രാജ് എന്നിവരും അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ഉമ്മർ കുട്ടി, അരുൺ കുമാരൻ, ഡെന്നി എമ്മാട്ടി, അബ്ദുൽ സലാം, ബിനു ധർമരാജൻ, ജോൺ ക്ലീറ്റസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
വിജയികൾ
ഇന്റർമീഡിയറ്റ് വിഭാഗം
ജേതാക്കൾ: അരുൺ കുമാരൻ – വിനോദ് കുമാർ (അൽ ഹദ യൂണിറ്റ്).
റണ്ണറപ്പ്: നിസാമുദ്ദീൻ – വാസിൽ (ബത്ത യൂണിറ്റ്).
അഡ്വാൻസ്ഡ് വിഭാഗം
ജേതാക്കൾ: റാഖിബ് – ശ്രീഹരി (മലാസ് യൂണിറ്റ്).
റണ്ണറപ്പ്: അബ്ദുൽ ലത്തീഫ് – മുനീർ മൂസ (ബത്ത യൂണിറ്റ്).
വിജയികൾക്കും റണ്ണറപ്പുകൾക്കും ട്രോഫികളും സമ്മാനങ്ങളും നൽകി. പങ്കെടുത്ത എല്ലാ താരങ്ങൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സംഘാടകർക്കും റഫറിമാർക്കും അഭിനന്ദനം
ടൂർണമെന്റ് വിജയകരമാക്കാൻ സഹകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി കമ്മിറ്റി, സംഘാടക സമിതി, യൂണിറ്റ് കോർഡിനേറ്റർമാർ, സന്നദ്ധപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവർക്കെല്ലാം RIA നേതൃത്വം നന്ദി അറിയിച്ചു.
പ്രചാരണ സാമഗ്രികളും സർട്ടിഫിക്കറ്റുകളും രൂപകൽപ്പന ചെയ്ത പീറ്റർ രാജ്, വേദിയുടെയും അനുബന്ധ ക്രമീകരണങ്ങളുടെയും ചുമതല നിർവഹിച്ച സിനിൽ സുഗുണൻ, മണികണ്ഠൻ എൻ, മുത്തുകണ്ണൻ, സന്ദീപ് എന്നിവർ വിവിധ ചുമതലകൾ വഹിച്ചു.
മഹേഷ് മുരളീധരൻ, അരുൺ കുമാരൻ, മുനീർ, റാഖിബ്, ടോണി, ജാസ്ലിൻ, പ്രശിൻ, അബ്ദുൽ ലത്തീഫ്, സിനിൽ, അനീഷ് എന്നിവർ റഫറിമാരായി നിഷ്പക്ഷമായ സേവനം നിർവഹിച്ചു.
