റിയാദ്: സൗദി ദേശീയദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദിന്റെ വിമൺസ് കളക്റ്റീവ്, പ്രിസ് ഫോം ഫോർടെക് -ന്റെ സഹകരണത്തോടെ, “എൻറെ കാഴ്ചയിലെ സൗദി” എന്ന പേരിൽ ഇൻസ്റ്റഗ്രാം റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സൗദിയിലെ ജീവിതം, സംസ്കാരം, ദേശീയദിനാഘോഷങ്ങൾ എന്നിവ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാം. മികച്ച മൂന്ന് മത്സരാർത്ഥികൾക്ക് ഫോർടെക് നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
മത്സരത്തിൽ ആർക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ സ്വന്തം സൃഷ്ടികൾ പബ്ലിക് ആയി പോസ്റ്റ് ചെയ്ത് @edpariyadksa ടാഗ് ചെയ്യണം. മറ്റുള്ളവരുടെ ഉള്ളടക്കം അനുമതിയില്ലാതെ ഉപയോഗിക്കരുത്. പ്രൈവറ്റ് അക്കൗണ്ടുള്ളവർ റീൽസ് സംഘാടകർക്ക് അയയ്ക്കണം. 2026 സെപ്റ്റംബർ 30 ഉച്ചയ്ക്ക് 1 മണി വരെയാണ് സമർപ്പിക്കാനുള്ള സമയം.
സർഗാത്മകത, മൗലികത, ദൃശ്യങ്ങളുടെ നിലവാരം, സൗദി ദേശീയദിനവുമായുള്ള ബന്ധം, മൊത്തത്തിലുള്ള അവതരണം എന്നിവ വിലയിരുതിയായിരിക്കും പുരസ്കാരങ്ങൾ നൽകുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ +966 57 2690392 ബന്ധപ്പെടാവുന്നതാണെന്ന് കോർഡിനേറ്റർസ് ലിയ ഷജീർ, റസാന ഖദീജ, ഈ ഡബ്ലിയുസി ഭാരവാഹികളായ നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, അമൃത മേലെമഠം എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
Instagram link:-
https://www.instagram.com/edpariyadksa?stkn=MXVrNW12dDExaGt2aw==
![]()
